Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
നോട്ടം പരസ്പരം നോക്കി ഇരുന്നപ്പോൾ എനിക്ക് ധൈര്യം വച്ചു.. ഇതവൻ തന്നെ - മരപ്പട്ടി...!
'ചേച്ചി.. അവിടുന്ന് മാറി നിന്നൊ.. മരപ്പട്ടിയാ...'
ഞാൻ പുറത്തെ വാതിലിൽ നിൽക്കുന്ന ജാനു ചേച്ചിയോടായി പറഞ്ഞു..
ഇതിനെ എന്ത് ചെയ്യും എന്ന് എനിക്ക് പിടുത്തം ഇല്ലായിരുന്നു. നാട്ടിൽ ഒക്കെ ഇവനേ കിട്ടിയാൽ ആളുകൾ കറി വെയ്ക്കും എന്ന് കേട്ടിട്ടുണ്ട്. മരപ്പട്ടി ഇറച്ചി തിന്നാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടില്ല. അത് കൊണ്ട് ഇവനേ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്ക് അറിയില്ല. കൊല്ലണോ..? വേണ്ട എന്ന് എനിക്ക് തോന്നി. അത്ര രസമില്ലാത്ത മുഖം ആണെങ്കിലും എനിക്ക് എന്തോ അതിനോട് പാവം തോന്നി. ഞാൻ കയ്യിലിരുന്ന വിറക് അതിന് നേരെ വീശി.. അനക്കമില്ല.. ഞാൻ വിറക് എടുത്തു ശക്തിയായി ഒന്ന് മച്ചിൽ അടിച്ചു...
അതേറ്റു.. ശരം പോലെ അത് പുറത്തേക്ക് പാഞ്ഞു.. ഞാൻ പറഞ്ഞത് കൊണ്ട് ജാനു ചേച്ചി ആ വാതിലിന് അടുത്ത് നിന്ന് മാറിയിരുന്നു. ഇല്ലേൽ ചേച്ചി അതിനെ പെട്ടന്ന് കണ്ടു പേടിച്ചേനെ. മാറിയാണ് നിന്നെങ്കിലും അവർ മരപ്പട്ടി വാതിലിലൂടെ ചാടി പറമ്പിലേക്ക് ഓടി മറയുന്നത് കണ്ടു.. പേടിച്ചു ജാനു ചേച്ചി ചെറുതായി ഒന്ന് കൂവുക കൂടി ചെയ്തു..
'ദേ ഈ വാതിൽ തുറന്നു ഇടാതെ ഇരുന്നാൽ മതി..'
ചെറിയ വാതിൽ വഴി നൂഴ്ന്ന് ഇറങ്ങി ഞാൻ അമ്മായിയോട് പറഞ്ഞു..
'നിനക്ക് പേടി ഇല്ലേടാ അതിന്റെ അടുത്തേക്ക് പോയപ്പോൾ. എനിക്ക് അതിന്റെ മുഖം കണ്ടപ്പോൾ തന്നെ വിറയൽ ആയി..'
ആര്യ ചേച്ചി എന്നോട് ചോദിച്ചു
'ഓ.. അത് ഒന്നും അങ്ങനെ ഉപദ്രവിക്കില്ല..'
പേടി
💬 Comments
View all comments