0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 107.8K

കിടന്ന വേദികയോട് ഉറക്കെ വിളിച്ചു ചോദിച്ചു.

'ശിവേച്ചി.....'

വേദു ഉറക്കെ വിളിച്ചു പറഞ്ഞു

'പിന്നെ എന്താ ഇറങ്ങാത്തെ...?

ഞാൻ ചോദിച്ചു

'ഞാൻ കുറച്ചു മുന്നേ മേൽ കഴുകിയെ ഉള്ളു.. ഇനി എനിക്ക് മേലാ.. അല്ല നീയെന്താ ഇറങ്ങാത്തെ...?

ശിവേച്ചി എന്നോട് തിരിച്ചു ചോദിച്ചു

'ഞാൻ തോർത്ത്‌ ഒന്നും എടുത്തില്ല..'

ഞാൻ ഒരു ഒഴിവ് കഴിവ് പറഞ്ഞു..

'ഇറങ്ങി വാ നന്ദു ചേട്ടാ...'

വെള്ളത്തിൽ കിടന്നു ഗോകുൽ എന്നെ വിളിച്ചു

'തോർത്തു ഒന്നും വേണ്ട. അങ്ങോട്ട്‌ ചാടടാ...'

അത് പറഞ്ഞതും ശിവ എന്നെ ഒറ്റ ഉന്തിന് വെള്ളത്തിലേക്ക് ഇട്ടതും ഒരുമിച്ച് ആയിരുന്നു. പൊത്തോന്ന് ഞാൻ വെള്ളത്തിലേക്ക് വീണു..

വെള്ളത്തിൽ നിന്നും പൊങ്ങി ഞാൻ നോക്കുമ്പോൾ കടവിൽ നിന്ന് ശിവേച്ചി കുലുങ്ങി ചിരിക്കുന്നു. ചേച്ചിയെ പകരം തള്ളിയിട്ടാലോ എന്ന് ഞാൻ ആലോചിച്ചു. പിന്നെ അത് ഞാൻ ഉപേക്ഷിച്ചു. ചേച്ചിക്ക് അത് ഇഷ്ടം ആയില്ലേലോ എന്നൊരു പേടി ഉള്ളിൽ വന്നു. ഇപ്പോൾ ഒരു അടുപ്പം ഉണ്ട്. അത് കളഞ്ഞു കുളിക്കേണ്ട.

ഇവരുടെ കുളി കണ്ടോണ്ട് ഇരുന്നേലും എനിക്ക് അവരുടെ ഒപ്പം ഇറങ്ങാൻ ഒരു മടി ഉണ്ടായിരുന്നു. പെണ്ണുങ്ങളുടെ കൂടെ ഞാൻ അങ്ങനെ കുളിച്ചിട്ടില്ല. നാട്ടിൽ ഒക്കെ തോട്ടിൽ പോയാലും പെണ്ണുങ്ങൾ അലക്കി കുളിച്ചു കഴിഞ്ഞേ ഞാനൊക്കെ ഇറങ്ങുമായിരുന്നുള്ളു. അല്ലേൽ വേറെ കടവിൽ നീങ്ങി പോയി കുളിക്കും. ആ ഒരു ചിന്ത കൊണ്ട് ഞാൻ ഇറങ്ങാൻ ഒന്ന് മടിച്ചു. പക്ഷെ ശിവേച്ചി തള്ളി ഇട്ടത് കൊണ്ട് അതെനിക്ക് ഒരു ഗുണമായി.. ഞാൻ ഇവരുടെ കൂടെ ഇറങ്ങിയാലും ഇവർക്ക് ഒന്നും യാതൊരു പ്രശ്നവും ഇല്ലെന്ന്

💬 Comments

View all comments