Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ആണ്. ഞാൻ കണ്ടതാ അതിന്റെ തള്ള കുറച്ചു മുന്നേ പറന്നു പോണത്..'
വേദു പറഞ്ഞു..
ഞങ്ങൾ രണ്ടും കൂടി മുന്നോട്ടു നടന്നു ആ തെങ്ങിന്റെ അടുത്തെത്തി. കുറച്ചു ഉയരമുള്ള തെങ്ങാണ്. വേദു തത്തയെ കണ്ട ആവേശത്തിൽ ആയിരുന്നു.. തെങ്ങിന്റെ താഴെ കിടന്ന ഒരു തൂവൽ അവളുടെ കണ്ണിലുടക്കി. അവൾ അത് എടുത്തു എന്റെ നേരെ തെളിവ് പോലെ കാണിച്ചു
'ദേ നോക്കെടാ.. തത്ത തന്നെയാ.. ഞാൻ പറഞ്ഞില്ലേ....'
അവളുടെ കയ്യിലെ പച്ച തൂവൽ ഞാൻ കണ്ടു. അപ്പോൾ തത്ത തന്നെ. തത്തകൾ മനുഷ്യരെ പോലെ സംസാരിക്കും. അപ്പുണ്ണിയുടെ വീട്ടിൽ പണ്ട് രണ്ട് തത്തകൾ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് തത്തകളെ വലിയ ഇഷ്ടം ആയിരുന്നു.. ഞാൻ പതിയെ തെങ്ങിന്റെ ചുവട്ടിൽ നിന്ന് മേലേയ്ക്ക് നോക്കി. അത്യാവശ്യം ഉയരം ഉണ്ട്. മേലെ പോയത് ആയത് കൊണ്ട് മുകളിൽ തടിക്ക് ഉറപ്പ് ഉണ്ടാകുമോ എന്നും നിശ്ചയമില്ല..
'കേറിയാലോ....?
ഞാൻ വേദുവിനോട് ചോദിച്ചു
'അയ്യോ.. ഇത് ഒത്തിരി മേലെയാ.. കേറണ്ട..'
വേദു പേടിയോടെ പറഞ്ഞു
'പേടിക്കണ്ട. എനിക്ക് തെങ്ങിൽ കയറി ഒക്കെ വശമുണ്ട്..'
അവളോട് അങ്ങനെ പറഞ്ഞു ഞാൻ പതിയെ തെങ്ങിൽ വലിഞ്ഞു കയറാൻ തുടങ്ങി. തളപ്പ് ഇല്ലാതെ തന്നെ തെങ്ങിൽ കയറാൻ എനിക്ക് അറിയാം. ഇതിലും വലിയ തെങ്ങിൽ ഞാൻ കയറിയിട്ടുമുണ്ട്. പക്ഷെ ഇത് മണ്ട പോയ തെങ്ങാണ്. അതാണ് ഒരു പ്രശ്നം. പക്ഷെ ഞാൻ ധൈര്യം കൈവരിച്ചു മുകളിലേക്ക് വലിഞ്ഞു കയറി. ഒരു കുരങ്ങനെ പോലെ ഞാൻ മേലേക്ക് കയറി പോകുന്നത് വേദു വാ പൊളിച്ചു നോക്കി
💬 Comments
View all comments