Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
നിന്നു..
തെങ്ങിന്റെ മധ്യഭാഗത്ത് ആയിട്ടാണ് പോത് വരുന്നത്. അതിലാണ് തത്ത ഉള്ളത്. അത് കൊണ്ട് ഏറ്റവും മണ്ട വരെ പോകണ്ട. മുകളിലേക്ക് കയറ്റം നല്ല വേഗത്തിൽ ആയിരുന്നു. ഞാൻ തത്തയുടെ പൊത്തിനു അരികിൽ എത്തി. ഒരു കൈ മെല്ലെ ആ പൊത്തിൽ ഇട്ടപ്പോൾ അകത്തുള്ള തത്ത കുഞ്ഞിനെ എന്റെ കയ്യിൽ തടഞ്ഞു. ഞാൻ അതിനെ പതിയെ എടുത്തു. തീരെ ചെറിയ തത്ത ആണ്.. അത് ചെറിയ ശബ്ദത്തിൽ കരഞ്ഞു.. ഞാൻ അതിനെ ശ്രദ്ധയോടെ ഒരു കയ്യിൽ പിടിച്ചു. എന്നിട്ട് ശ്രദ്ധയോടെ താഴേക്ക് നിരങ്ങി ഇറങ്ങാൻ തുടങ്ങി. ഒരു കയ്യിൽ തത്ത ഉള്ളത് കൊണ്ട് ഒരു കൈ ബലം കൊടുത്താണ് ഇറങ്ങിയത്. ആ കൈ അത് കൊണ്ട് കുറച്ചു അധികം ഉരഞ്ഞു. സാരമില്ല.. തത്തയെ കിട്ടിയല്ലോ...
താഴെ ഇറങ്ങിയ ഉടൻ വേദു തുള്ളിച്ചാടി എന്റെ അടുത്തേക്ക് വന്നു. ഞാൻ കയ്യിൽ ഭദ്രമായി സൂക്ഷിച്ച തത്ത കുഞ്ഞിനെ അവൾ അവളുടെ കൈകളിലേക്ക് വാത്സല്യത്തോടെ എടുത്തു.. അതിനെ കൗതുകത്തോടെ നോക്കി അതിന് വേദിക ഒരു ഉമ്മ കൊടുത്തു.. എന്നിട്ട് അവൾ തന്നെ തത്തയെ എടുത്തു കൊണ്ട് പാലയ്ക്കലേക്ക് ഓടി. അവിടെ എല്ലാവരെയും കാണിക്കാൻ ആണ്.. ഞാൻ പതിയെ അവളുടെ പിന്നിൽ നടന്നു..
പാലയ്ക്കലെ മുറ്റത്ത് കവിത അമ്മായിയും ജാനു ചേച്ചിയും ഇരിപ്പുണ്ടായിരുന്നു. ജാനു ചേച്ചിയുടെ തലയിൽ പേൻ നോക്കുകയാണ് കവിത അമ്മായി. ജാനു ചേച്ചിയുടെ അമ്മയുടെ ചേട്ടൻ അനിൽ മാമന്റെ ഭാര്യ ആണ് കവിത അമ്മായി. ആര്യ ചേച്ചിയുടെയും കല്ലു ചേച്ചിയുടെയും അമ്മ.. ജാനു ചേച്ചിയുടെ നീണ്ട മുടി വിടർത്തി പേൻ
💬 Comments
View all comments