Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ചികയുമ്പോളാണ് വേദു അവിടേക്ക് തത്തയുമായി ഓടി ചെല്ലുന്നത്..
'അയ്യോ ഇതിനെ എവിടുന്ന് കിട്ടിയെടി...?
ജാനു ചേച്ചി ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് വേദുവിന്റെ കയ്യിൽ നിന്നും തത്തയെ വാങ്ങി..
'നന്ദു പിടിച്ചതാ.. ആ തെങ്ങിന്റെ മേലെ കയറി..'
വേദു ദൂരെ നിൽക്കുന്ന തെങ്ങിന്റെ മണ്ട ചൂണ്ടി പറഞ്ഞു
'അത്രയും വലിയ തെങ്ങിന്റെ മേലെ നീ കയറിയോ...?
കവിത അമ്മായി ആശ്ചര്യത്തോടെ ചോദിച്ചു
'കയറി..'
അപ്പോൾ അവിടേക്ക് പതിയെ നടന്നു വന്ന ഞാൻ ഒരു വിനയത്തോടെ പറഞ്ഞു
'എടി ശിവേ.. ഇത് കണ്ടോ.. ഒരു തത്ത കുഞ്ഞ്...'
ജാനു ചേച്ചി അകത്തേക്ക് വിളിച്ചു പറഞ്ഞു.. അകത്തു നിന്നും ആദ്യം ഇറങ്ങി വന്നത് കല്ലു ചേച്ചിയാണ്.
'ഹായ്..! ഇതിനെ എവിടുന്ന് കിട്ടി...?
കല്ലു ചേച്ചി ജാനു ചേച്ചിയുടെ കയ്യിൽ നിന്നും തത്തയെ വാങ്ങി ഓമനിച്ചു കൊണ്ട് ചോദിച്ചു
'ഇവൻ പിടിച്ചതാ..'
കവിത അമ്മായി പറഞ്ഞു..
'ഇതിനെ എവിടുന്ന് പിടിച്ചു....?
അപ്പോളാണ് ഞാൻ ആഗ്രഹിച്ച ആ ശബ്ദം ആ ചോദ്യം ഒന്ന് കൂടി ചോദിച്ചത്.. ശിവ ചേച്ചി മുറ്റത്തേക്ക് ഇറങ്ങി വന്നു കല്ലു ചേച്ചിയുടെ കയ്യിൽ ഇരിക്കുന്ന തത്തയെ നോക്കി എല്ലാവരോടും ആയി ചോദിച്ചു..
'നന്ദു പിടിച്ചതാ...'
വേദു ആവേശത്തോടെ പറഞ്ഞു
'എവിടുന്ന്...?
ശിവ ചേച്ചി പിന്നെയും ചോദിച്ചു
'ദേ.. ആ തെങ്ങിന്റെ മോളിൽ നിന്ന്..'
വേദു തെങ്ങ് ചൂണ്ടി കാണിച്ചു പറഞ്ഞു
ശിവ ചേച്ചി ആ തേങ്ങിലേക്ക് നോക്കിയപ്പോ എനിക്ക് വല്ലാത്തൊരു കുളിർ തോന്നി. അത്രയും വലിയ തെങ്ങിന്റെ മേലെ കയറി തത്തയെ കൊണ്ട് വന്നത് കൊണ്ട് ചേച്ചിക്ക് എന്നോട് ഒരു
💬 Comments
View all comments