Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
താല്പര്യം വന്നു കാണണം. ഞാൻ ഒരു ഗുഡസ്മിതത്തോടെ ചേച്ചിയെ നോക്കാതെ മറ്റെവിടെയോ എന്റെ ദൃഷ്ടി പതിപ്പിച്ചു..
'ഇത് തീരെ കുഞ്ഞാണല്ലോ...?
ശിവ ചേച്ചി തത്തയെ നോക്കി പിന്നെയും ചോദിച്ചു
'ആ കുഞ്ഞ് തത്തയാ.. അതിന്റെ അമ്മ പുറത്തേക്ക് പോയ സമയത്താ ഞങ്ങൾ ഇതിനെ പിടിച്ചേ...'
അതിനെ പിടിച്ച ക്രെഡിറ്റ് വേദു കൂടി പങ്കിട്ടെടുത്തു. ആ, അവളാണല്ലോ തത്തയെ കാണിച്ചു തന്നത്. അത് കൊണ്ട് അവൾക്കും ഇരിക്കട്ടെ ചെറിയ ക്രെഡിറ്റ്. ഞാൻ മനസ്സിൽ പറഞ്ഞു
'നല്ല പണി ആണല്ലോ നീയൊക്കെ കാണിച്ചത്. ഇനി അതിന്റെ അമ്മ വരുമ്പോൾ അതിനെ കണ്ടില്ലേൽ കിടന്നു കരച്ചിൽ ആകുമല്ലോ..'
ശിവ ചേച്ചിയുടെ ശബ്ദം മാറി. ഒരു പുകഴ്ത്തിയടി പ്രതീക്ഷിച്ചു നിന്ന എനിക്ക് പകരം ഒരു ശകാരം ആണ് കിട്ടിയത്. ഞാൻ ആകെ വല്ലാണ്ടായി
'ഇതിനെ നമുക്ക് നോക്കാം.. ഞാൻ കഴിക്കാൻ കൊടുത്തോളാം..'
വേദു ശിവ ചേച്ചിയോട് പറഞ്ഞു
'പിന്നെ നീ കുറേ നോക്കും. രണ്ട് ദിവസം നോക്കിയിട്ട് നീ പിന്നെ തിരിഞ്ഞു നോക്കില്ല..'
തത്തയെ പിടിച്ച ക്രെഡിറ്റ് വേദു കൂടി പങ്കിട്ടു എടുത്തത് നന്നായി. ചേച്ചിയുടെ കയ്യിൽ നിന്ന് അവൾക്കും കിട്ടുന്നുണ്ട്. എന്നെയും അവളെയും മാറി മാറി നോക്കി ആണ് ചേച്ചി ചൂടായത്..
'ഞാൻ നോക്കും..'
വേദു പറഞ്ഞു
'നിന്നേ പിടിച്ചു ഒരു കൂട്ടിൽ ഇട്ടു പാലും പഴവും തരാം മൂന്ന് നേരം.. നിനക്ക് ഇഷ്ടം ആകുമോ...?
ശിവേച്ചി അവളോട് ദേഷ്യത്തോടെ ചോദിച്ചു
'ആവും...'
വേദു തർക്കുത്തരം പറഞ്ഞു. ശിവ ചേച്ചിയുടെ ശിങ്കിടി ആയത് കൊണ്ട് ചേച്ചിയോട് എന്തേലും ഒക്കെ പറയാൻ ധൈര്യം
💬 Comments
View all comments