0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 107.6K

അവൾക്കേ ഉള്ളു. അത് പോലെ ചേച്ചി തിരിച്ചു കൊടുക്കുകയും ചെയ്യും.

'ഒറ്റ കീർ വച്ചു തന്നാൽ ഉണ്ടല്ലോ.. അച്ഛനും അമ്മയും ഇല്ലാതെ നീ ഒരു ദിവസം മാറി നിൽക്കുമോ..? ആ വിഷമം അറിയാത്ത കൊണ്ടാണ് നീ ഈ കിടന്നു ഓരോന്ന് പറയുന്നത്..'

ശിവേച്ചി വേദുവിനോടാണ് ചൂടായത് എങ്കിലും അത് തറച്ചത് എന്റെ നെഞ്ചിൽ ആണ്. അമ്മ ഇല്ലാത്ത വിഷമം ശരിക്ക് അറിയുന്നവൻ ആണ് ഞാൻ. എന്നിട്ട് ഞാൻ ഈ തത്തയുടെയോ അതിന്റെ തള്ളയുടെയോ വിഷമം ഓർത്തില്ല. പറഞ്ഞത് എനിക്ക് കൊണ്ടു എന്ന് ശിവ ചേച്ചിക്ക് മനസിലായി എന്ന് തോന്നുന്നു. എന്നെ ഒന്ന് നോക്കിയിട്ട് ശിവ ചേച്ചി ദേഷ്യപ്പെടുന്നത് നിർത്തി..

'ആ എന്താന്ന് വച്ചാൽ ചെയ്യു..'

വേദുവിനെ നോക്കി ദഹിപ്പിച്ചിട്ട് ശിവേച്ചി അകത്തേക്ക് കയറി പോയി..

'പോട്ടെ.. അവൾ അങ്ങനാ...'

ശിവേച്ചി പറഞ്ഞത് എനിക്ക് സങ്കടം ആയി എന്ന് മനസിലായി ജാനു ചേച്ചി എന്നോട് പറഞ്ഞു.

എനിക്ക് ശരിക്ക് സങ്കടം ആയിരുന്നു. ശിവ ചേച്ചിയുടെ പ്രീതി പിടിച്ചു പറ്റാൻ വന്നിട്ട് ചേച്ചിയുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വന്ന വിഷമം ഒന്ന്. പിന്നെ ചേച്ചി പറഞ്ഞ തത്തയുടെ അമ്മയുടെ വിഷമം ഓർത്തപ്പോ ചെയ്തത് ശരിയായില്ല എന്ന് എനിക്കും തോന്നി. എന്റെ കണ്ണ് നിറഞ്ഞു. ആരും കാണാതെ ഇരിക്കാൻ ഞാൻ പെട്ടന്ന് തല വെട്ടിച്ചു..

കല്ലുവിന്റെ കയ്യിൽ ഇരുന്ന തത്തയെ വേദു തിരികെ വാങ്ങി. അവൾ അതിനെ എന്റെ അടുത്ത് കൊണ്ട് വന്നു. എന്ത് ചെയ്യണം എന്ന് അവൾക്ക് പിടി ഇല്ലായിരുന്നു. അവളുടെ കയ്യിൽ നിന്ന് തത്തയെ വാങ്ങി ഞാൻ ആറിന്റെ

💬 Comments

View all comments