0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 107.6K

തീരത്തേക്ക് നടന്നു.. ആറ്റിറമ്പിലെ തെങ്ങിൻ ചുവട്ടിൽ ഞങ്ങൾ മുമ്പത്തെ പോലെ വന്നു നിന്നു.

തത്തയെ പഴയ പോലെ അതിന്റെ കൂട്ടിൽ ഇടാൻ ആയിരുന്നു എന്റെ തീരുമാനം. പക്ഷെ അതിനെ കയ്യിൽ പിടിച്ചു കയറുന്നത് അത്ര എളുപ്പം അല്ലായിരുന്നു. കുറച്ചു അപകടവും ആയിരുന്നു. പക്ഷെ ഞാൻ അതൊന്നും ചിന്തിച്ചില്ല. സകല ശക്തിയും എടുത്തു ഞാൻ വലിഞ്ഞു കയറി. ഒപ്പം ഒരു കയ്യിൽ തത്ത കുഞ്ഞിന് പോറൽ ഏൽക്കാതെ ഭദ്രമായി പിടിക്കുകയും ചെയ്തു. ഏറെ കഷ്ടപ്പെട്ടാണ് മേലെ പൊത്തിനു അടുത്ത് എത്തിയത്. തത്ത കുഞ്ഞിനെ ഭദ്രമായി ഞാൻ അകത്തു വച്ചു.. അതിന്റെ അമ്മ തിരിച്ചെത്തുമ്പോ കുഞ്ഞ് ഇവിടെ തന്നെ ഉണ്ടാവും.. ആ സമാധാനത്തിൽ ഞാൻ തിരിച്ചിറങ്ങി..

അങ്ങോട്ട്‌ കയറിയ വഴിയിൽ കയ്യും നെഞ്ചും ഒക്കെ നന്നായി ഉരഞ്ഞിരുന്നു. ഷർട്ട് ഉള്ളോണ്ട് നെഞ്ച് അത്രയും പ്രശ്നം ഇല്ല. പക്ഷെ കൈ ഒക്കെ ആകെ വരഞ്ഞത് പോലെ ഉണ്ട്. താഴെ ഇറങ്ങിയപ്പോ വേദു എന്റെ അരികിലേക്ക് വന്നു കയ്യിൽ പിടിച്ചു നോക്കി..

'അയ്യോ ഇതെന്ത് പറ്റിയെടാ...'

അവൾ ചോദിച്ചു

'സാരമില്ല.. ഉരഞ്ഞതാ...'

ഞാൻ കുഴപ്പം ഒന്നും ഇല്ലാത്തത് പോലെ പറഞ്ഞു വീട്ടിലേക്ക് നടന്നു. ശിവ ചേച്ചിയുടെ മുന്നിൽ ഷൈൻ ചെയ്യാൻ പറ്റാത്തതിന്റെ വിഷമം എനിക്ക് നന്നേ ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ പിന്നെ പാലയ്ക്കലേക്ക് പോയില്ല. വൈകുന്നേരം ആയപ്പോൾ തത്തയുടെ കാര്യം എങ്ങനെയോ അറിഞ്ഞു ആയിഷ കുട്ടി എന്നോട് വന്നു തിരക്കി

'ചേട്ടാ ആ തത്ത എന്തിയെ...?

'അതിനെ ഞാൻ തിരിച്ചു വിട്ടു..'

ഞാൻ പറഞ്ഞു

'എവിടെ...?

കുഞ്ഞ് ആയിഷ ചോദിച്ചു

'അതിന്റെ

💬 Comments

View all comments