0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

'വേണ്ട, ഞങ്ങൾ പതിയെ പുറകെ വന്നോളാം..'

എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ട് ഗായത്രി ചേച്ചി പറഞ്ഞു. തിരിച്ചു പോകുമ്പോളും അവരെ തോല്പിക്കാൻ ആയിരുന്നു ഞങ്ങളുടെ ഉദ്ദേശം.. അവർ പോയി കുറച്ചു കഴിഞ്ഞു ഞങ്ങൾ ഞങ്ങളുടെ കുറുക്ക് വഴിയേ ഓട്ടം വച്ചു കൊടുത്തു. വഴി തിരിഞ്ഞു ചെറു തൊടിന് കുറുകെയുള്ള പാലം ഓടി കടന്നു അക്കരെ ചെന്നു നിന്നു. ഇനി ചേച്ചിയുടെ ഊഴമാണ്. ഒരു തവണ ജയിച്ച ഉദ്യമം ആയത് കൊണ്ട് ഗായത്രി ചേച്ചിയുടെ പേടി മാറിയിട്ട് ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ തിരിച്ചു വരാനും ചേച്ചിക്ക് നല്ല പേടി.. ഞാൻ ധൈര്യം കൊടുത്തു ഒരുവിധം ചേച്ചിയെ കൊണ്ട് പാലത്തിൽ കൂടി നടത്തിച്ചു.. പക്ഷെ പേടി കൊണ്ടാവണം പകുതി എത്തിയപ്പോൾ ചേച്ചി അങ്ങോട്ടും ഇങ്ങോട്ടും ആയാൻ തുടങ്ങി.. പണി പാളി.. നില തെറ്റി ഗായത്രി ചേച്ചി തൊട്ടിലേക്ക് ഒറ്റ വീഴ്ച്ച.. ഞാൻ തലയിൽ കൈ വച്ചു

ആഴമുള്ള തോടൊന്നും അല്ല. ചേറിൽ ചവുട്ടി നടന്നു കേറാം. പക്ഷെ പേടി കൊണ്ടാവണം ഗായത്രി ചേച്ചി കൈകാലിട്ട് അടിച്ചു.. ചേച്ചി കേറി വാ എന്ന് പറഞ്ഞു ഞാൻ പാലത്തിൽ നിന്ന് കൈ നീട്ടിയെങ്കിലും ചേച്ചി ഇതൊന്നും ശ്രദ്ധിച്ചില്ല. മരണവെപ്രാളത്തിൽ എന്ന പോലെ വെള്ളത്തിൽ മുങ്ങി പൊങ്ങുവാണു ഗായത്രി ചേച്ചി.. അവസാനം വേറെ വഴിയില്ലാതെ ഞാൻ തൊട്ടിലേക്ക് ചാടി. നില ഉള്ള സ്‌ഥലമാണ്. എന്നിട്ടാണ് ചേച്ചി ഈ കിടന്നു പേടിച്ചത്. ഞാൻ ഗായത്രി ചേച്ചിയെ പൊക്കി തോളിൽ ഇട്ട് ഒരു വിധം കരയിലേക്ക് കിടത്തി.. ഈ വഴിയിൽ ഒന്നും അധികം ആളുകൾ ഇല്ലാത്തത്

💬 Comments

View all comments