Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ആകാറായി.. കൊട്ടും മേളവും ഒക്കെ ഉറക്കെ കേൾക്കാൻ തുടങ്ങിയിരുന്നു..
'ഇത് എളുപ്പം ആണേൽ പിന്നെ അവരെന്താ ഈ വഴി വരാത്തെ..?
ഗായത്രി ചേച്ചി എന്നോട് ചോദിച്ചു
'ഈ വഴി അങ്ങനെ എല്ലാർക്കും അറിയില്ല..'
ഞാൻ പറഞ്ഞു
'പോടാ.. ശിവേച്ചിക്ക് ഒന്നും അറിയില്ലേ..?
ഗായത്രി ചേച്ചി ചോദിച്ചു
'അറിയാമായിരിക്കും.. പിന്നെ ഈ വയലിൽ കൂടി ഒക്കെ വെയിലത്തു നടക്കുന്ന കാര്യം ഓർത്താകും നല്ല വഴി പോണെ..'
ഞാൻ പറഞ്ഞു..
രണ്ട് മൂന്ന് വളവുകൾ കഴിഞ്ഞപ്പോ അമ്പലത്തിന്റെ കവാടം ഞങ്ങൾ കണ്ടു. ഞങ്ങൾ പിന്നെയും ഓടി. അവരെക്കാൾ മുന്നേ എത്തണമല്ലോ.. അമ്പലത്തിനു മുന്നിലെ റോഡ് ക്രോസ് ചെയ്യുമ്പോൾ ദൂരെ കൂടി ശിവേച്ചിയും കൂട്ടരും നടന്നു വരുന്നത് ഞാൻ കണ്ടു. അപ്പോൾ ഞങ്ങൾ ജയിച്ചു. ഞാൻ ഗായത്രി ചേച്ചിയെ നോക്കി ചിരിച്ചു. അവരെ തോൽപ്പിച്ചപ്പോൾ ചേച്ചിക്കും സന്തോഷം ആയി.. അവർക്ക് മുന്നെ ഞങ്ങൾ അമ്പലത്തിലേക്ക് കയറി. ഞങ്ങളെക്കാൾ മുന്നേ മീതുവും ജാനു ചേച്ചിയും വന്നിരുന്നു.. അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ശിവേച്ചിയും കൂട്ടരും അമ്പലത്തിലേക്ക് കയറി.. ഞങ്ങളെ അവിടെ കണ്ടതും ആര്യ ചേച്ചിയും കല്ലു ചേച്ചിയും ആകെ അമ്പരന്നു.. ഞങ്ങൾ എങ്ങനെ പെട്ടന്ന് ഇവിടെ എത്തി എന്ന് ഓർത്ത് അവർക്ക് അത്ഭുതം ആയി.. ശിവേച്ചിയും ഞങ്ങളെ പെട്ടന്ന് ഇവിടെ കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും ഞാൻ ഏത് വഴി വന്നെന്ന് മനസിലായത് കൊണ്ട് അർഥം വച്ചൊന്ന് ചിരിച്ചു. ഞങ്ങൾ വന്ന വഴിയുടെ രഹസ്യം അവളുമാർ രണ്ടും അറിഞ്ഞതേയില്ല..
അമ്പലത്തിൽ നിന്ന് തിരികെ പോരാൻ നേരം ഒരുമിച്ച് പോകാൻ ആര്യ ചേച്ചി ഗായത്രി ചേച്ചിയെ വിളിച്ചു.
💬 Comments
View all comments