Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ആ വഴി പോയാൽ പെട്ടന്ന് ചെല്ലാം..'
ഞാൻ പറഞ്ഞു
'ശരിക്കും...?
ചേച്ചി വിശ്വാസം വരാതെ ചോദിച്ചു
'അതേന്നെ.. വാ..'
ഞാൻ ഗായത്രി ചേച്ചിയുടെ കൈ പിടിച്ചു പുറകോട്ട് ഓടി. പിച്ചിക്കാവിലെ ആറിന്റെ ബണ്ടിലൂടെ ഞങ്ങൾ ഓടി. ആ വഴി ആറ്റിറമ്പിലൂടെ കുറേ ദൂരം നടന്നാൽ പിന്നെ വയലാണ് ഒരു വശത്ത്. ആ വയൽ മുറിച്ചു കടക്കണം. വരമ്പിലൂടെ ഞങ്ങൾ ശ്രദ്ധിച്ചു ഓടി.. വയൽ അവസാനിക്കുമ്പോ ഒരു ചെറിയ തോട് ഉണ്ട്. അത് കടന്നു പോകാൻ ഒരു ചെറിയ പാലവും. ഞാൻ പെട്ടന്ന് തന്നെ പാലം കടന്നു. ഞാൻ അക്കരെ ചെന്നപ്പോ ആണ് അമാന്തിച്ചു നിൽക്കുന്ന ഗായത്രി ചേച്ചിയെ കണ്ടത്..
'വാ.. ഇവിടുന്ന് കുറച്ചു കൂടിയേ ഉള്ളു അമ്പലത്തിലേക്ക്..'
അവർക്ക് മുന്നേ അമ്പലത്തിൽ എത്താൻ എനിക്കും വാശി ഉണ്ടായിരുന്നു.
'എനിക്ക് പേടിയാ ഇതിലൂടെ വരാൻ..'
ഗായത്രി ചേച്ചി പാലത്തിൽ കയറാൻ ഭയന്ന് അവിടെ നിന്നു.. ചെറിയൊരു പാലമാണ്. ശ്രദ്ധയോടെ നടക്കണം.. പരിചയം ഉള്ളവർക്ക് പേടി വരില്ല. അല്ലാത്തവർക്ക് ഒരു പേടി കിട്ടും
'പേടിക്കണ്ട. സൂക്ഷിച്ചു നടന്നാൽ മതി..'
'താഴെ വീണാലോ..?
ചേച്ചി പേടിയോടെ ചോദിച്ചു
'മുങ്ങി പോകാനുള്ള വെള്ളമൊന്നും ഇല്ല..'
ഞാൻ പറഞ്ഞു
അല്പം ഇളക്കമുള്ള പാലമാണ്. അത് കൊണ്ട് ഒരാൾ ഒരു സമയം നടക്കുന്നത് ആണ് നല്ലത്. രണ്ട് പേര് കേറിയാൽ നല്ലത് പോലെ കുലുങ്ങും. അത് കൊണ്ട് ഞാൻ കൈ തരാമെന്ന് പറഞ്ഞിട്ടും ചേച്ചി പേടിച്ചു നിന്നു. ഞാൻ ധൈര്യം കൊടുത്തു ചേച്ചിയെ ഒരുവിധത്തിൽ അക്കരെ എത്തിച്ചു.. ഇനി കുറച്ചു ദൂരം കൂടിയേ ഉള്ളു.. അമ്പലം
💬 Comments
View all comments