0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

തന്നെ പെട്ടന്ന് റെഡി ആയി ഇറങ്ങി. ഞങ്ങൾ വഴിയിലേക്ക് കയറിയപ്പോൾ ഗായത്രി ചേച്ചി വേഗത്തിൽ നടക്കാൻ തുടങ്ങി. ഒരുമാതിരി ഓട്ടം പോലെ..

'എന്തിനാ ഓടുന്നെ...?

ഞാൻ ചോദിച്ചു

'പെട്ടന്ന് നടന്നാൽ അവരുടെ ഒപ്പം എത്താമല്ലോ..'

ഗായത്രി ചേച്ചി പറഞ്ഞു

'അവരിപ്പോ റോഡിൽ ചെന്നു കാണും.. ഓടിയാൽ ഒന്നും അടുത്ത് എത്തില്ല..'

ഞാൻ പറഞ്ഞു

'അവളുമാർ ഒരിടത്തും എന്നെ കൂടെ കൂട്ടില്ല..'

ചേച്ചി അല്പം സങ്കടത്തോടെ എന്നോട് പറഞ്ഞു

'ചേച്ചി നേരത്തെ കുളിക്കാൻ മേലായിരുന്നോ..?

ഞാൻ ചോദിച്ചു

'ഞാൻ എണ്ണ തേച്ചു കുളിക്കാൻ ചെന്നതാ. അപ്പോൾ അവളുമാർ ആദ്യം കുളിക്കാൻ വേണ്ടി കേറി..'

ഗായത്രി ചേച്ചി ആര്യ ചേച്ചിയെയും കല്ലു ചേച്ചിയെയും പറ്റി പറഞ്ഞു

'ചേച്ചി തന്നെ വന്നോളാം എന്ന് പറഞ്ഞത് കൊണ്ടാണ്, അല്ലേൽ ശിവേച്ചി നോക്കി നിന്നേനെ..'

ഞാൻ പറഞ്ഞു

'ഞാൻ മനഃപൂർവം പറഞ്ഞതാ. അല്ലേൽ ഞാൻ കാരണം താമസിച്ചു എന്ന് പറഞ്ഞു അമ്പലം വരേ കുറ്റം പറയും..'

ഗായത്രി ചേച്ചി പറഞ്ഞു.. ചേച്ചിയെ ഒറ്റപ്പെടുത്തുന്ന കാര്യം ഓർത്തപ്പോ എനിക്ക് സങ്കടം തോന്നി.. ഞാൻ മുഖത്തൊരു ചിരി വരുത്തി

'അവർ പോണേൽ പോട്ടെ.. നമ്മൾ ഒരുമിച്ച് പോകും..'

ഞാൻ പറഞ്ഞു. ഗായത്രി ചേച്ചി എന്നെ നോക്കി മെല്ലെ ഒന്ന് ചിരിച്ചു. ചേച്ചിയുടെ ഉള്ളിൽ ഇപ്പോളും ഒരു വിഷമം ഉണ്ടെന്ന് എനിക്ക് തോന്നി..

'നമുക്ക് അവരെക്കാൾ മുന്നേ ഫസ്റ്റ് അടിച്ചാലോ..?

ഞാൻ ഗായത്രി ചേച്ചിയോട് ചോദിച്ചു

'അതെങ്ങനെ..? അവർ അങ്ങ് ചെന്നില്ലേ..? നമ്മൾ ഓടിയാലും എത്തില്ലല്ലോ...?

ഗായത്രി ചേച്ചി സംശയത്തോടെ ചോദിച്ചു

'അതിന് ഒരു കുറുക്ക് വഴി ഉണ്ട്..

💬 Comments

View all comments