Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം നിലച്ചു
'ഒന്ന് പെട്ടന്ന് വാടി..'
കല്യാണി ചേച്ചി ധൃതി പിടിച്ചു
'അവൾ കുളിച്ചാലും ഇനി ഒരുങ്ങി കെട്ടി എപ്പോ വരാനാ...? നമുക്ക് പോവാം..'
ആര്യ ചേച്ചി ശിവേച്ചിയെ നിർബന്ധിച്ചു
'എടി അവൾ തന്നെ വരണ്ടേ...?
ശിവേച്ചി ചോദിച്ചു
'അവൾ നന്ദുവിന്റെ കൂടെ വന്നോളും..'
ആര്യ ചേച്ചി എന്നെ നോക്കി പറഞ്ഞു
'നീ അവളെ കൂട്ടി വരാമോ..? അവൾ ഭയങ്കര താമസമാണ്..'
കല്ലു ചേച്ചി എന്നോട് ചോദിച്ചു
'ഞാൻ.. നമുക്ക്.. എല്ലാർക്കും ഒരുമിച്ചു..'
ശിവ ചേച്ചിയുടെ കൂടെ ജോളി ആയി പോകാമെന്ന് കരുതി ആണ് ഞാൻ ഇങ്ങോട്ട് വന്നത്. അതിപ്പോ പണിയാകുമോ..?
'അവൾ പെട്ടന്ന് ഒരുങ്ങും.. നമുക്ക് ഒരുമിച്ച് പോവാം..'
ശിവേച്ചി പറഞ്ഞു
'ചേച്ചി.. നിങ്ങൾ പൊക്കോ.. ഞാൻ അവന്റെ കൂടെ വന്നോളാം..'
കുളിമുറിയിൽ നിന്നും ഗായത്രി ചേച്ചി വിളിച്ചു പറഞ്ഞു. അത് കൂടെ ആയപ്പോൾ ശിവേച്ചിക്ക് ആര്യയുടെയും കല്ലുവിന്റെയും നിർബന്ധത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല. എന്നോട് അവളുടെ കൂടെ വരാമോ എന്ന് ചേച്ചി ചോദിച്ചപ്പോ എനിക്ക് മറുത്തൊന്നും പറയാനും തോന്നിയില്ല.. വേദുവും അവരുടെ കൂടെ അമ്പലത്തിലേക്ക് പോയി. ഇനി ഞാനും ഗായത്രി ചേച്ചിയും തന്നെ..
കുളി കഴിഞ്ഞു ഗായത്രി ചേച്ചി കുളിമുറിയിൽ നിന്നും പുറത്തിറങ്ങി. ഞാൻ കട്ടിലിൽ നിരാശയിൽ ഇരിക്കുവായിരുന്നു. എന്നെ കണ്ടു ഒന്ന് പുഞ്ചിരിച്ചു ചേച്ചി ചോദിച്ചു
'അവർ പോയോടാ...?
'ആ പോയി..'
ഞാൻ ചിരി പാസ്സാക്കാതെ മറുപടി കൊടുത്തു
'എനിക്ക് താമസം ഒന്നുമില്ല.. ഞാൻ പെട്ടന്ന് റെഡി ആകാം..'
ഗായത്രി ചേച്ചി പറഞ്ഞു. ചേച്ചി പറഞ്ഞത് പോലെ
💬 Comments
View all comments