0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

ഗായത്രി ചേച്ചി പറഞ്ഞു

'നീയെന്താ ഇന്നലെ എന്റെ കൂടെ വരാൻ നിന്നേ..?

ചേച്ചി പിന്നെയും ചോദിച്ചു

'അത് ചേച്ചി തന്നെ അല്ലേൽ വരണ്ടേ..?

'അത് കൊണ്ടാണോ...?

ഗായത്രി ചോദിച്ചു

'അത് കൊണ്ടല്ല.. എനിക്ക് ചേച്ചിയുടെ കൂടെ വരാൻ ആയിരുന്നു ഇഷ്ടം...'

ഞാൻ പറഞ്ഞു

'പോടാ കള്ളം....'

ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു

'കള്ളം അല്ല. അങ്ങനെ ആണേൽ ഇപ്പോൾ ഞാൻ ചേച്ചിയുടെ കൂടെ വരണ്ടല്ലോ.. ശിവേച്ചി ഒക്കെ ഉണ്ടായിട്ടും ഞാൻ ചേച്ചിയുടെ കൂടെ അല്ലേ വന്നേ...?

ഞാൻ ചോദിച്ചു

'അതെന്താ ശിവേച്ചി...? നിന്റെ സ്വന്തം ചേച്ചിയെ പറയാതെ ശിവേച്ചി....?

ചിരി അടക്കി ഗായത്രി ചേച്ചി ചോദിച്ചു..

'അത്.. അത്.. ഞാൻ എല്ലാരേയും ഉദ്ദേശിച്ചാ പറഞ്ഞെ...'

ഞാൻ പറഞ്ഞു

'ഉവ്വാ.. നീ ചേച്ചിയെ വായ് നോക്കുന്നത് ഒക്കെ ഞാൻ കണ്ടിട്ടുണ്ട് മോനെ..'

എന്റെ കള്ളത്തരം പിടിച്ചത് പോലെ ഗായത്രി ചേച്ചി പറഞ്ഞു

'അത് ശിവേച്ചി സുന്ദരി ആയോണ്ട് നോക്കി പോകുന്നത് ആണ്...'

ഞാൻ നിഷേധിക്കാൻ പോയില്ല

'നീ കൊള്ളാല്ലോടാ ചെക്കാ..'

ചേച്ചി പറഞ്ഞു

'ഞാൻ ശിവേച്ചിയെ മാത്രം അല്ലല്ലോ.. ഗായത്രി ചേച്ചിയെയും വായ് നോക്കാറില്ലേ...?

ഞാൻ ഗായത്രിയെ പിന്നെയും ഒന്ന് പൊക്കി അടിക്കാൻ ശ്രമിച്ചു

'എന്നെ അത്രക്ക് ഒന്നുമില്ല...'

ചേച്ചി പറഞ്ഞു

' ഉണ്ട്.. ഇന്നലെ ആണേൽ.....'

പെട്ടന്ന് എന്റെ വായിൽ ഇന്നലത്തെ കാര്യം കയറി വന്നു. അത് മുഴുവൻ ആക്കുന്നതിന് മുന്നേ തന്നെ ഞാൻ ബാക്കി വിഴുങ്ങി

'ഇന്നലെ....?

ചേച്ചി എന്നെ നോക്കി ചോദിച്ചു

'ഒന്നുമില്ല...'

അബദ്ധം ആയല്ലോ.. ഞാൻ മനസ്സിൽ പറഞ്ഞു

'ഇന്നലെ എന്താന്ന് പറയടാ...'

💬 Comments

View all comments