Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
കഴിഞ്ഞു ആറ്റിന്റെ തീരം എത്തി. ആറ്റിറമ്പിലാണ് ഞങ്ങൾ ഇന്നലെ ഇരുന്ന ഓലപ്പുര. അത് കണ്ടപ്പോ എനിക്കിന്നലെ കിട്ടിയ മനോഹരദൃശ്യം ഓർമ വന്നു. അത് ചേച്ചിക്കും ഓർമ്മ വന്നെന്ന് തോന്നുന്നു
'ഞാൻ അണച്ചു.. എന്തൊരു വെയിലാ.. ഇവിടെ കുറച്ചു നേരം ഇരുന്നിട്ട് പോവാം..'
ഗായത്രി ചേച്ചി ഓലപ്പുരയിലേക്ക് കയറി. രോഗി ഇച്ഛിച്ചത് തന്നെ വൈദ്യൻ കല്പിച്ചിരിക്കുന്നു. ഞാൻ പുറത്ത് കാണിക്കാത്ത ആഹ്ലാദത്തോടെ ഓലപ്പുരയിലേക്ക് ചേച്ചിക്ക് പിന്നാലെ കയറി.. ഗായത്രി ചേച്ചി വന്നപാടെ തലേന്ന് ഇരുന്ന തടിയിൽ വന്നു ഇരുപ്പ് ഉറപ്പിച്ചിരുന്നു.
'എന്തൊരു വെയിലാ അല്ലേ...?
ചേച്ചി എന്നോട് ചോദിച്ചു
'അതേ. മറ്റേ വഴി ആണേൽ ഇത്രയും വെയിൽ ഇല്ലായിരുന്നു..'
ഞാൻ പറഞ്ഞു
'ഈ വഴി അല്ലേ എളുപ്പം..'
ഗായത്രി ചേച്ചി പറഞ്ഞു.. ചേച്ചി വേറെയും എന്തൊക്കെയോ എന്നോട് സംസാരിച്ചു..
'നീയെന്താ രേഷ്മയോട് പോകുന്ന കാര്യം പറയാഞ്ഞേ..?
ചേച്ചി ചോദിച്ചു
'അവളെ കണ്ടില്ല.. അവൾ വള എന്തോ വാങ്ങാൻ പോയേക്കുവായിരുന്നു..'
ഞാൻ പറഞ്ഞു
'അവൾ നിന്നേ തിരക്കില്ലേ...?
'അവൾ ചേച്ചിമാരുടെ കൂടെ വന്നോളും..'
ഞാൻ പറഞ്ഞു
'രേഷ്മ നീയായി ഭയങ്കര കൂട്ടാണല്ലോ.. എപ്പോളും നിന്റെ അടുത്ത് കാണും..'
ഗായത്രി ചേച്ചി എന്തോ ഉന്നം വച്ചത് പോലെ പറഞ്ഞു. ഈശ്വരാ ഞങ്ങളുടെ കള്ളക്കളി ചേച്ചിക്ക് മനസിലായിട്ട് ഉണ്ടാകുമോ..?
'അതെന്താ അങ്ങനെ ചോദിച്ചെ.. ഞാൻ ചേച്ചി ആയും കൂട്ടല്ലേ...?
ഞാൻ തിരിച്ചു ചോദിച്ചു
'അതേ.. എന്നാലും എപ്പോളും എന്റെ കൂടെ അല്ലല്ലോ..'
ചേച്ചി പറഞ്ഞു
'പിന്നെ പിന്നെ.. ഇന്നലെ ഒക്കെ അമ്പലത്തിൽ വരാൻ ഞാനെ ഉണ്ടായിരുന്നുള്ളെ...'
ഞാൻ പറഞ്ഞു
'സമ്മതിച്ചു.. നീയേ ഉള്ളായിരുന്നു..'
💬 Comments
View all comments