Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
അറിയുകയും ഇല്ല..'
സൈക്കിൾ മെല്ലെ തലോടി ചേച്ചി തുടർന്നു
'ഇത് പണി ആക്കിയതല്ല, അത് നേരെയാക്കാം. പക്ഷെ ചെയ്തിട്ട് ഇല്ല എന്ന് പറയുന്നതും സമ്മതിച്ചു തരാത്തതും ഒക്കെ ആണ് എനിക്ക് ദേഷ്യം വരുന്നത്. അതിൽ പിന്നെ ആർക്കും കൊടുക്കാറില്ല. ഇപ്പോ അത് കൊണ്ട് ഒരു കംപ്ലയിന്റുമില്ല...'
അപ്പോൾ അതാണ് ചേച്ചി ആർക്കും സൈക്കിൾ ഓടിക്കാൻ കൊടുക്കാത്തത്. ആദ്യം ഞാൻ കരുതിയത് സ്വന്തം സാധനങ്ങൾ മറ്റുള്ളവർ ഉപയോഗിക്കുന്നത് ശിവേച്ചിക്ക് ഇഷ്ടം അല്ലാത്തത് കൊണ്ടാണ് സൈക്കിളിൽ കയറ്റാത്തത് എന്നായിരുന്നു. ആ ചിന്ത പക്ഷെ തെറ്റായിരുന്നു. അവർക്കൊന്നും തൊടാൻ കൊടുക്കാതെ സൈക്കിൾ എനിക്ക് മാത്രം ചവിട്ടാൻ തരുന്നത് ഓർത്തപ്പോ എനിക്കൊരു കുളിർ കോരി..
കുളിർ കോരിയ നെഞ്ചുമായി ഞാൻ നേരെ തോർത്തു ഉടുത്തു ആറ്റിലേക്ക് ചാടി. അവിടെ നേരിയ ഒഴുക്കിൽ ഞാൻ മെല്ലെ നീന്തി തുടിച്ചു. എന്തോ ഒരു തോന്നലിൽ വെറുതെ അക്കരയ്ക്ക് നീന്താൻ എനിക്ക് തോന്നി. പകുതി വരെ എത്തിയപ്പോൾ എനിക്ക് ചെറിയൊരു പേടി തോന്നി. നല്ല ഒത്ത ആറിന്റെ നടുവിൽ ആണ് ഞാൻ. ഇത്രയും വലിയ പുഴയിൽ ഞാൻ നീന്തിയിട്ടില്ല.. നല്ല ഒഴുക്കുമുണ്ട്.. പക്ഷെ ഇത്രയും നീന്തി വന്നിട്ടും എനിക്ക് ക്ഷീണം തോന്നിയില്ല.. അക്കരയ്ക്ക് പിന്നീട് ഒരിക്കൽ നീന്താമെന്ന് നിനച്ചു ഞാൻ തിരിച്ചു നീന്തി. കടവിൽ വന്നു കയറിയിട്ടും എനിക്ക് അണപ്പില്ലായിരുന്നു. അപ്പോൾ അക്കരയ്ക്ക് പോകാൻ എനിക്ക് പ്രയാസം ഒന്നുമില്ല. ഇവിടെ ഉള്ളവർ ഒരിക്കലും എന്നെ ഒരുപാട് ദൂരത്തേക്ക് നീന്താൻ അനുവദിക്കില്ലായിരുന്നു. അവരുടെ പേടി പതിയെ എനിക്കും കിട്ടി തുടങ്ങി. അത് മാറ്റാനാണ് അവരാരും ഇല്ലാത്തപ്പോ ഒന്ന് നീന്താമെന്ന്
💬 Comments
View all comments