Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
ഒന്ന് രണ്ട് പൊടി പിള്ളേർ സൈക്കിൾ ചവിട്ടാൻ ചോദിച്ചു എങ്കിലും ഞാൻ കൊടുത്തില്ല. ശിവേച്ചി ആർക്കും കൊടുക്കാതെ നോക്കുന്ന സൈക്കിൾ ആണ്.. ഇവന്മാർ കേറി വല്ലോം നശിപ്പിച്ചാൽ എനിക്ക് പിന്നെ കോളാണ്.. അവിടെ കുറച്ചു നേരം നിന്നിട്ട് ഞാൻ തിരിച്ചു പോന്നു. ആദ്യത്തെ തവണ ആയത് കൊണ്ട് അധികം വൈകാതെ സൈക്കിൾ തിരിച്ചു കൊടുത്തേക്കാം. എന്നാലേ ഇടയ്ക്ക് ചോദിക്കുമ്പോ ചേച്ചിക്ക് തരാൻ തോന്നൂ.. ഞാൻ സൈക്കിൾ ആയി തിരിച്ചു പാലയ്ക്കൽ വന്നു കയറിയപ്പോ ചേച്ചി വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു..
'നീ ഒത്തിരി ദൂരം പോയോ...?
ശിവേച്ചി ചോദിച്ചു
'ഇല്ല.. റോഡ് വരെ..'
ഞാൻ പറഞ്ഞു
' സൈക്കിൾ ചവിട്ടിയത് ഇനി എല്ലായിടത്തും പോയി എഴുന്നള്ളിച്ചോണം...'
ചേച്ചി ഗൗരവത്തിൽ എന്നോട് പറഞ്ഞു
'ഞാൻ പറയില്ല ആരോടും..'
ഞാൻ സൈക്കിളിൽ നിന്നിറങ്ങി സൈക്കിൾ ചേച്ചിയുടെ കയ്യിൽ കൊടുത്തു
' പറഞ്ഞാൽ നിനക്ക് ഇനി തരില്ല. അത്രേ ഉള്ളു..'
ചേച്ചി പറഞ്ഞു. അപ്പോൾ ഇനി ചോദിച്ചാലും കിട്ടാൻ സാധ്യത ഉണ്ട്.. എനിക്ക് അത് കേട്ടപ്പോ അതിയായ സന്തോഷം വന്നു
'സത്യം.. പറയില്ല..'
ഞാൻ സത്യം ഇട്ടു
'ചേച്ചി എന്താ അവർക്ക് ആർക്കും കൊടുക്കാത്തത്...?
ഞാൻ വെറുതെ അറിയാൻ വേണ്ടി ചോദിച്ചു
'എല്ലാത്തിനും കൊടുത്തത് ആണ് ഈ പരുവം ആയി ഇരിക്കുന്നത്..'
ശിവേച്ചി സ്വല്പം ദേഷ്യത്തിൽ പറഞ്ഞു
'ഞാൻ പിന്നെ കുറേ കഷ്ടപ്പെട്ട് ആണ് നേരെ ആക്കിച്ചത്. ഇവളുമാർ ഒക്കെ എടുത്തോണ്ട് പോയിട്ട് എന്തേലും നശിപ്പീര് ഉണ്ടേൽ പറയാതെ ഇവിടെ കൊണ്ട് ചാരി വച്ചിട്ട് പോകും.. പിന്നെ നമ്മൾ ചോദിക്കുമ്പോ ആർക്കും ഒന്നും
💬 Comments
View all comments