0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.3K

എന്നെ എപ്പോളും കളിയാക്കും അതാ...'

ഞാൻ പറഞ്ഞു

'ഈ കൂവൽ ഒന്നും ഇവിടെ വേണ്ട കേട്ടോ..'

ചേച്ചി ഒരു ജഡ്ജിയുടെ അധികാരത്തിൽ പ്രഖ്യാപിച്ചു.. ഞാൻ തല കുനുക്കി.. ചേച്ചി ഹാൻഡിലിൽ നിന്ന് കൈ വിട്ടു.. ഞാൻ ചവിട്ടാൻ തുടങ്ങിയപ്പോൾ ചേച്ചി പിന്നെയും ഹാൻഡിലിൽ പിടിച്ചു

'നിക്ക് നിക്ക്.. ഇങ്ങോട്ട് ഓടിക്കണ്ട.. വഴിയിലോട്ട് ഓടിച്ചാൽ മതി..'

ചേച്ചി പറഞ്ഞു

'വേദു കാണാണ്ട് ഇരിക്കാൻ ആണോ...?

ഞാൻ ഒരു ചിരിയോടെ ചോദിച്ചു

'ആരും കാണാതെ ഇരിക്കാൻ ആണ്..'

ചേച്ചി പറഞ്ഞു. പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ശിവേച്ചി ചോദിച്ചു

'ഡാ, ഞാൻ തലേൽ തേക്കാൻ എണ്ണ തന്ന കാര്യം നീ അവളോട് പറഞ്ഞല്ലേ...?

ഗൗരവത്തിൽ ചേച്ചി എന്നെ പിന്നെയും ചോദ്യം ചെയ്തു

'ഞാൻ പറഞ്ഞതല്ല.. അവൾ കണ്ടതാ ഞാൻ എണ്ണയായി പോകുന്നത്..'

ഞാൻ പറഞ്ഞു

'ഒന്നാമത് അവൾ ഒരു കുശുമ്പി ആണ്, ഏതും പോരാത്ത ആ അവളുടെ അടുത്തൊട്ടാണ് നീ അതുമായി പോയത്... മതി മതി.. നിനക്ക് സൈക്കിൾ ഒന്നും ഇല്ല.. ഇറങ്ങ് ഇറങ്ങ്...'

ശിവേച്ചി തമാശയായി എന്നെ സൈക്കിളിൽ നിന്ന് ഇറക്കാൻ നോക്കി. ഞാൻ ചേച്ചിയെ വെട്ടിച്ചു പെട്ടന്ന് സൈക്കിൾ കൊണ്ട് വഴിയിലേക്ക് ചവിട്ടി..

അല്ലേലും ഓടിക്കാൻ നല്ല വഴി ഇത് തന്നെ ആയിരുന്നു. ടാർ ഇല്ലേലും നല്ല നിരപ്പായ വഴി. കുണ്ടോ കുഴിയോ ചെളിയോ ഒന്നുമില്ല.. ഞാൻ നല്ലത് പോലെ ആസ്വദിച്ചു ചവുട്ടി. സൈക്കിൾ ആയി റോഡിൽ എത്തിയപ്പോൾ ആണ് സൈഡിൽ ഗ്രൗണ്ടിൽ കളി നടക്കുന്നുണ്ട്. ഞാൻ സൈക്കിൾ എടുത്തു അവിടെ പോയി കുറച്ചു ഷോ കാണിച്ചു.

💬 Comments

View all comments