0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.3K

ആറാടുകയായിരുന്നു.. ചേച്ചി സൈക്കിൾ ഓടിക്കാൻ തന്നതിന്റെ സന്തോഷം ഒന്ന്.. രണ്ടാമത് ചേച്ചി എന്റെ ബോളിംഗ് പ്രശംസിച്ചത്... ഇത്രയും നല്ല മനസ്സുള്ള ചേച്ചി വൈരാഗ്യം മനസ്സിൽ വയ്ക്കുമെന്ന് ഒന്നും ഞാൻ ഓർക്കാൻ പാടില്ലായിരുന്നു. കളിക്കളത്തിൽ ഉള്ള വീറും വാശിയും ഒക്കെ അവിടെ ഉപേക്ഷിക്കുന്ന ടൈപ്പ് ആണ് ശിവ.. അത് ഞാൻ അപ്പോളാണ് മനസിലാക്കിയത്..

'നീ ഇവിടുത്തെ ഗ്രൗണ്ടിൽ കളിച്ചിട്ടുണ്ടോ..?

ചേച്ചി ചോദിച്ചു

'ഇടയ്ക്ക്.. അമ്മ എപ്പോളും അവിടെ വിടില്ല..'

ഞാൻ പറഞ്ഞു

'അത് നീ എന്നോട് പറഞ്ഞാൽ മതി.. ഇവുടുത്തെ പള്ളി പെരുന്നാളിന് ക്രിക്കറ്റ്‌ മത്സരം കാണും. നമ്മുടെ ഇവിടുത്തെ ടീമും കാണും.. നീ ഇത്രയും നന്നായി കളിക്കുമ്പോ ഞങ്ങളുടെ കൂടെ ഒന്നുമല്ല അവിടെ അവന്മാരുടെ കൂടെ പോയി കളിക്കണം..'

ചേച്ചി ഒരു ഉപദേശം പോലെ പറഞ്ഞു

'അവിടെ പക്ഷെ എനിക്ക് ബോളിംഗ് ഒന്നും കിട്ടില്ല..'

ഞാൻ പറഞ്ഞു

'അത് നീ ഇടിച്ചു കേറി ചെയ്യണം. മിണ്ടാതെ ചേട്ടാ ചേട്ടാ വിളിച്ചോണ്ട് നിന്നാൽ നിനക്ക് അവിടെ ഓവർ ഒന്നും കിട്ടില്ല..'

ശിവ പറഞ്ഞു. ഞാൻ തല കുനുക്കി കേട്ടു..

സൈക്കിൾ ഒന്ന് മൊത്തത്തിൽ നോക്കി അതിൽ കയറി ചവിട്ടാൻ തുടങ്ങിയപ്പോ ചേച്ചി പെട്ടന്ന് ഹാൻഡിലിൽ കയറി പിടിച്ചു..

'നീ എന്തിനാടാ ഐഷുവിനെ കളിയാക്കി കരയിച്ചത്....?

'അയ്യോ ഞാൻ അവളെ അല്ല കളിയാക്കിയത്..'

ഞാൻ പാവത്തെ പോലെ പറഞ്ഞു

'അവളെ അല്ലേൽ പിന്നെ നീ ആരെയാ കൂവിയത്....?

ഒരു പിരികം ഉയർത്തി ചോദ്യഭാവത്തിൽ ശിവദ ചോദിച്ചു. നീ എന്നെയാണോടാ കളിയാക്കിയത് എന്നാണ് ആ ചോദ്യം

'അത്.. ഗോപു ചേച്ചിയെ.. ചേച്ചി

💬 Comments

View all comments