Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
കൊടുക്കാറില്ല...'
ഒരു ഗൂഡസ്മേരത്തോടെ ശിവേച്ചി എന്നെ നോക്കി പറഞ്ഞു
ചമ്മി. ചമ്മി അടപ്പ് തെറിച്ചു.. ആര്...? ഞാൻ തന്നെ...
പന്ത്രണ്ട് കളി തോൽപിച്ച വെയിറ്റ് ആണ് ഞാൻ ഒറ്റയടിക്ക് നശിപ്പിച്ചത്. അതിന്റെ പ്രതികാരം ശിവ വളരെ നിസാരമായി വീട്ടി. ഒരൊറ്റ 'വേണ്ടായിൽ'
ശിവ ചേച്ചി ആർക്കും സൈക്കിൾ ഓടിക്കാൻ കൊടുക്കില്ല എന്ന് എനിക്ക് അറിയുന്നത് ആയിരുന്നു. അതറിഞ്ഞിട്ടും ഞാൻ എന്തിനാണോ ആ മണ്ടത്തരം ചോദിച്ചത്. അല്ലേൽ തന്നെ ചോദിച്ചാൽ തരുമെന്ന് ഉറപ്പില്ല, അപ്പോളാണ് കളിയും തോൽപ്പിച്ചു കൂക്കി വിളിച്ചിട്ട്.. വല്ലാത്തൊരു അക്കിടി ആയിപ്പോയി.. എന്റെ മുഖം ആകെ നാണം കേട്ട് ചീഞ്ഞു. ഞാൻ പതിയെ അവിടുന്ന് എഴുന്നേറ്റു.. ഓടണ്ട.. പതിയെ നടന്നു അങ്ങോട്ട് ചലിക്കാം.. വിഷാദൻ ആയി ഞാൻ എഴുന്നേറ്റു തിരിച്ചു നടക്കാൻ തുടങ്ങവേ ചേച്ചി പിന്നിൽ നിന്ന് വിളിച്ചു
'ഡാ...'
ഞാൻ വിളി കേട്ട് തിരിഞ്ഞു നോക്കി
'അല്ലേൽ ഇന്ന് ഒരു റൗണ്ട് ഓടിച്ചോ... നീ ഇന്ന് എന്നെ കുറേ തോൽപ്പിച്ചത് അല്ലേ.. തന്നില്ലേൽ ഞാൻ അത് കൊണ്ട് തരാത്തത് ആണെന്നെ നീ കരുതൂ...'
ഒരു ചിരിയോടെ ചേച്ചി പറഞ്ഞു. തന്നെ തോൽപിച്ച കാര്യം ഒരു തമാശ പോലെ ചേച്ചി പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. സൈക്കിൾ സ്റ്റാൻഡ് എടുത്തു എന്റെ അടുത്തേക്ക് തള്ളി കൊണ്ട് വന്നു നിർത്തി ചേച്ചി പിന്നെയും പറഞ്ഞു
'നീ നന്നായിട്ട് ബോൾ എറിയുന്നുണ്ടല്ലോ...? നീ നാട്ടിൽ ഒക്കെ എപ്പോളും കളിക്കാൻ പോകാറുണ്ടല്ലേ...?
'എപ്പോളും ഇല്ല.. സമയം കിട്ടുമ്പോ ഒക്കെ..'
ഞാൻ ഒരു വിനയത്തോടെ പറഞ്ഞു. എന്റെ മനസ്സ് സന്തോഷം കൊണ്ട്
💬 Comments
View all comments