0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.3K

പോയത്.. ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു. നമ്മൾ വലിയ പുള്ളി ആയിടത്തു വേറൊരാൾ വന്നു ഷൈൻ ചെയ്യുന്നത് ആർക്കും പിടിക്കില്ലല്ലോ.. കാര്യം ചേച്ചിയുടെ പ്രീതി പിടിച്ചു പറ്റാൻ ഏതറ്റം വരെയും താഴാൻ ഞാൻ തയ്യാറാണ് എങ്കിലും കളിയുടെ കാര്യം വരുമ്പോൾ അത് മാറും. ഞാൻ ഒരാണണല്ലോ.. കളിയുടെ വാശി എനിക്ക് നല്ലത് പോലെ ഉണ്ട്.. അതേ വാശി ഉള്ള ചേച്ചിക്ക് അത് മനസിലായാൽ മതിയായിരുന്നു..

വീട്ടിൽ കയറിയിട്ട് ഞാൻ ചേച്ചിയെ കണ്ടില്ല. വീടിന് പിന്നിൽ വെളിയിൽ സൈക്കിൾ തുടച്ചോണ്ട് ഇരിക്കുവായിരുന്നു ചേച്ചി. ഞാൻ പതിയെ ചെന്ന് അടുത്തിരുന്നു. ചേച്ചി എന്നെ മൈൻഡ് ആക്കിയില്ല.. ഞാൻ സൈക്കിൾ ശ്രദ്ധിക്കുന്ന പോലെ നോക്കി ഇരുന്നു..

'ഇത് ചേച്ചീടെ സൈക്കിളാ...?

ഞാൻ ഇതൊന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു

'ഉം...'

ഒരു മൂളൽ മറുപടി ആയി കിട്ടി

'എനിക്ക് നാട്ടിൽ ഒരെണ്ണം ഉണ്ടായിരുന്നു.. കുറച്ചു പഴയത് ആണ്.. എന്നാലും അടിപൊളി ആയിരുന്നു..'

ഞാൻ ചുമ്മാ ഒരു പുളു പറഞ്ഞു. എനിക്ക് സൈക്കിൾ ഒന്നും ഇല്ലായിരുന്നു. ഒരു കൂട്ടുകാരന്റെ സൈക്കിൾ ഇടക്ക് എനിക്ക് ചവിട്ടാൻ തരുമായിരുന്നു.. അത് വച്ചാണ് ചേച്ചിയോട് സംസാരിക്കാൻ ഞാൻ വെറുതെ ഒരു കള്ളം തട്ടി വിട്ടത്

'ആം...'

അത്ര താല്പര്യം ഇല്ലാത്തൊരു മൂളൽ പിന്നെയും വന്നു. ഇതിന്റെ നാവ് ഇറങ്ങി പോയോ..? ഞാൻ മനസ്സിൽ ചോദിച്ചു.. ഭദ്രകാളിയുടെ നേരെ നിന്ന് ചോദിക്കാൻ പറ്റില്ലല്ലോ

'ഞാൻ ഒരു തവണ ഓടിച്ചോട്ടെ...?

സൈക്കിളിനോടുള്ള കമ്പം കൊണ്ട് ഞാൻ പെട്ടന്ന് ചോദിച്ചു പോയി

'വേണ്ട.. ഇത് ഞാൻ ആർക്കും ഓടിക്കാൻ

💬 Comments

View all comments