Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
ഈ രണ്ടിൽ ഏതെങ്കിലും കൊണ്ട് ഞാൻ ശിവേച്ചിയുടെ ടീമിനെ മുട്ട് കുത്തിച്ചു കൊണ്ടിരുന്നു..
പഠിച്ച പണി എല്ലാം നോക്കിയിട്ടും എന്റെ വിക്കറ്റ് എടുക്കാൻ ചേച്ചിക്ക് സാധിച്ചില്ല. വാശി കൂടി ഞാൻ എറിയുന്നതിലും വേഗത്തിൽ പന്തെറിയാൻ ഒക്കെ ചേച്ചി ആവുന്ന ശ്രമിച്ചു.. കൂടുതൽ വേഗത്തിൽ ഓടി വന്നാൽ പന്ത് വേഗം പോകുമെന്നോ കൂടുതൽ ശക്തിയിൽ ബോൾ എറിഞ്ഞാൽ പന്ത് വേഗത്തിൽ പോകുമെന്നോ ഒക്കെ ചേച്ചി കരുതി കാണണം.. ഇത് രണ്ട് കൊണ്ടും ബോളിന് വേഗത കൂടാൻ പോണില്ല. അത് ഒരു കഴിവാണ്.. അത് പതിയെ ആർജ്ജിച്ചു എടുക്കേണ്ടത് ആണ്.. എത്ര വേഗത്തിൽ ഓടി വന്നാലും എത്ര ശക്തിയിൽ വലിച്ചു എറിഞ്ഞിട്ടും ഒന്നും കാര്യമില്ല.. ബോൾ എറിയുമ്പോ ഉള്ള കയ്യുടെ കറക്കം വേഗത്തിൽ ആവണം.. എങ്കിലേ ബോളിന് വേഗത കൂടൂ.. ബാക്കി ഒക്കെ പന്തിന് മേലുള്ള നിയന്ത്രണം കളയുകയേ ഉള്ളു..
ശിവേച്ചി അത് സാവധാനം മനസിലാക്കി.. ഒരു കളി എങ്കിലും ജയിക്കാൻ കിണഞ്ഞു പരിശ്രമിച്ചു അവർ പന്ത്രണ്ട് കളി കൂടി തോറ്റു.. ആദ്യത്തെ കളി മാത്രം ആണ് അന്ന് അവർ ജയിച്ചത്.. അവസാനം കളി നിർത്തി സ്റ്റമ്പ് ഊരിയപ്പോൾ ഞാനും ഗോകുലും വേദുവും അവരെ കളിയാക്കി കൂവി.. ഞാൻ ഗോപു ചേച്ചിയെ കളിയാക്കി കൂവിയത് ആയിഷ കുട്ടിയെ ആണെന്ന് അവൾ ധരിച്ചു. ഞാൻ കളിയാക്കി എന്ന് പറഞ്ഞു അവൾ കരഞ്ഞോണ്ട് പോയി.. അവളുടെ പുറകെ സമാധാനിപ്പിക്കാൻ പോയത് കൊണ്ട് ശിവേച്ചി എന്റെ കൂവലിനോട് എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ എനിക്ക് കഴിഞ്ഞില്ല..
കുറച്ചു നേരം കഴിഞ്ഞാണ് ഞാൻ പിന്നെ പാലയ്ക്കലേക്ക്
💬 Comments
View all comments