Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
ഇന്നേ വരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ സിക്സ്; നന്ദഗോപന്റെ പേരിലേക്ക്..
'ആഹാ ഇവിടെ വരെ ബോൾ വരാൻ തുടങ്ങിയോ...?
ബോൾ എടുക്കാൻ ചെന്ന സ്നേഹേച്ചിയെ മായച്ചിറ്റ തമാശയിൽ ശകാരിച്ചു.. ശിവേച്ചി എന്നെ നോക്കാതെ ബോളുമായ് വരുന്ന സ്നേഹ ചേച്ചിയെ നോക്കി നിൽക്കുവാണ്. എന്നെ നോക്കാൻ ചമ്മൽ കാണും.. ബോൾ വാങ്ങി പല്ല് കടിച്ചെന്ന പോലെ ശിവ നിൽക്കുന്നത് ഞാൻ കണ്ടു. ഇവിടെ എല്ലായ്പോഴും എല്ലാവരോടും ജയിച്ചോണ്ട് ഇരുന്ന പിച്ചിക്കാവിലെ ഹീറോ ആദ്യാമായി തോൽക്കുന്നു. അതും എന്നോട്.. ആ നാണക്കേട് ചേച്ചിയുടെ ദേഷ്യമുള്ള മുഖത്തുണ്ട്.. ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖം കൊണ്ട് തന്നെ ചേച്ചി ഓടി വന്നു അടുത്ത പന്തും എറിഞ്ഞു.. എന്റെ കാലിന്നിട്ട് എറിഞ്ഞു പകരം വീട്ടനാണ് ശിവ നോക്കിയത്. പക്ഷെ കാലൊന്ന് നീക്കി വച്ചു ആ പന്തും ഞാൻ ബാറ്റ് കൊണ്ട് കോരിയെടുത്തു ബൗണ്ടറി കടത്തി.. എന്നിട്ടും ചേച്ചി തോൽവി സമ്മതിക്കാതെ അടുത്ത ബോളും അതിനേക്കാൾ ദേഷ്യത്തിൽ എറിഞ്ഞു. ശിവേച്ചിയുടെ തോൽവി ഫീൽഡേഴ്സിനെ കുറച്ചു ഓടിച്ചു ആ പന്ത് ഫോറും പോയി.. പന്ത് പിടിക്കാത്തതിന് ചേച്ചിയുടെ വക അവർക്ക് ചീത്തയും..
ശിവേച്ചി അടക്കം അന്ന് എറിഞ്ഞ എല്ലാവർക്കും ഞാൻ കണക്കിന് കൊടുത്തു. ആ കളി ഞാൻ ഒറ്റയ്ക്ക് ജയിപ്പിച്ചു. അതിനടുത്ത കളിയും അത് കഴിഞ്ഞുള്ള കളിയും പിന്നീട് വന്ന എല്ലാ കളിയും ഞാൻ തന്നെ ജയിപ്പിച്ചു.. ചില കളികൾ ഒക്കെ അവരെ ജയിപ്പിക്കുന്നു എന്ന നിലയിൽ എത്തിച്ചിട്ട് ഞാൻ ഒടുക്കം ആ മോഹം ഉടച്ച് കളയും.. ഒന്നുകിൽ ബാറ്റ് കൊണ്ട് അല്ലേൽ ബോൾ കൊണ്ട്..
💬 Comments
View all comments