Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
ആണെന്ന് അവൾക്ക് മനസിലായില്ല.. പക്ഷെ ശിവേച്ചിക്ക് ഒക്കെ മനസിലായി. ഒരു ചെറിയ ചിരി ആ മുഖത്ത് ഉണ്ടായിരുന്നു..
അവരുടെ ബാറ്റിംഗ് കഴിഞ്ഞു ഞങ്ങൾ രണ്ടാമത് ബാറ്റ് ചെയ്യാൻ കയറി. ആദ്യം ചേച്ചിമാരെ ബാറ്റ് ചെയ്യിക്കാൻ ഞാൻ വിട്ടു.. അവർ കുറച്ചു തട്ടി മുട്ടി റൺസ് എടുത്തു. ശിവേച്ചി എന്നോടുള്ള വാശി കൊണ്ട് അവരുടെ അടുത്തും നല്ല വാശിക്ക് ആണ് എറിഞ്ഞത്. അത് കൊണ്ട് ഒരുപാട് ഒന്നും അവർ പിടിച്ചു നിന്നില്ല.. അങ്ങനെ ശിവ ചേച്ചിയുടെ ഓവറിൽ തന്നെ ഞാൻ ബാറ്റ് ചെയ്യാൻ കയറി.. അതിർത്തിയിൽ പാകിസ്ഥാൻ പട്ടാളക്കാരനെ കണ്ട ക്രൗര്യത്തിൽ ശിവേച്ചി എന്നെ ദൂരെ നിന്ന് നോക്കി.. കയ്യിലുള്ളത് ബോൾ ആണോ ബോംബ് ആണോന്ന് തന്നെ എനിക്ക് സംശയം ആയി..
തന്റെ സർവ്വ ദേഷ്യവും സംഭരിച്ചു ശിവദ എനിക്കെതിരെ ബോളെറിഞ്ഞു.. ഞാൻ ആ ആദ്യത്തെ ബോൾ തന്നെ മുന്നോട്ടു കയറി വന്നു ഒറ്റ വീശ്.. എന്റെ അടി പാളിയില്ല.. ബോൾ ആകാശം മുട്ടെ ഉയർന്നു.. എല്ലാവരും ബോളിലേക്ക് തല ഉയർത്തി നോക്കി.. അത് സിക്സ് ആണെന്ന് ബോൾ നിലത്ത് വീഴുന്നതിന് മുന്നേ തന്നെ എല്ലാവർക്കും ഉറപ്പായിരുന്നു.. ബോൾ പോയി പതിച്ചത് അങ്ങ് ദൂരെ മായച്ചിറ്റയുടെ മുറ്റത്ത് ആണ്..
'എന്റമ്മോ.. അതങ്ങ് പോയി...'
അമ്പരപ്പിൽ ഗോകുൽ ഉറക്കെ വിളിച്ചു പറഞ്ഞു..
പിച്ചിക്കാവിൽ സിക്സ് അടിക്കുന്ന കളിക്കാരി ശിവേച്ചി ആയിരുന്നു ഇത് വരെ. അതും കൂടി പോയാൽ ദൂരെ നിൽക്കുന്ന കൊക്കോ മരത്തിന് അടുത്ത് വരെ.. പക്ഷെ ഞാൻ ഇപ്പോൾ അടിച്ചത് അതിലും ദൂരെ അങ്ങ് വീടിന്റെ മുറ്റത്താണ്.. പിച്ചിക്കാവിൽ
💬 Comments
View all comments