Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
എറിഞ്ഞു.. ശ്രദ്ധിച്ചു കളിച്ച ചേച്ചി ആ ബോൾ ഡിഫെൻഡ് ചെയ്തു.. അത്യാവശ്യം നല്ല വേഗത്തിൽ എറിയുന്ന എന്റെ പന്തിൽ ഔട്ട് ആകാതെ ചേച്ചി മാക്സിമം പിടിച്ചു നിന്നു. ആ കാര്യത്തിൽ ഞാൻ മനസാലെ ചേച്ചിയെ സമ്മതിച്ചു കൊടുത്തു. നാട്ടിൽ എന്റെ പന്തിലൊക്കെ അവിടുത്തെ ചേട്ടന്മാർ വരെ കുറ്റി തെറിപ്പിച്ചു ഔട്ട് ആകാറുണ്ട്..
എന്നോടുള്ള വാശി തീർക്കാൻ എന്റെ സിക്സ് അടിക്കാൻ ചേച്ചി കുറേ ശ്രമിച്ചു എങ്കിലും സിങ്കിൾ ഇടാൻ അല്ലാതെ ചേച്ചിയെ കൊണ്ട് പറ്റിയില്ല. എന്റെ ഓവർ അധികം റൺസ് എടുക്കാതെ ബാക്കി ഉള്ളവരുടെ ഓവറിൽ ചേച്ചി അടിച്ചു കളിച്ചു.. ഒടുവിൽ വേദുവിന്റെ ഒരു ബോൾ നീട്ടിയടിച്ചു സിക്സ് എന്ന് ഉറപ്പിച്ച ബോൾ ഞാൻ ആകാശത്തേക്ക് എന്ന പോലെ ചാടി പിടിച്ചു. ചേച്ചി ഔട്ട്.. എന്റെ ഫീൽഡിങ് കണ്ട് എല്ലാവരും ഒന്ന് അമ്പരന്ന്.. എല്ലാവരും സിക്സ് എന്ന് ഉറപ്പിച്ച പന്തായിരുന്നു അത്..
ചേച്ചി ഔട്ട് ആയി കഴിഞ്ഞു കേറിയ ഗോപു ചേച്ചിയെ ഞാൻ അത്യാവശ്യം വെള്ളം കുടിപ്പിച്ചു. എന്റെ ഒരു ബോളിൽ നട്ടം തിരിഞ്ഞ് കറങ്ങി അടിക്കാൻ നോക്കിയ ഗോപു ചേച്ചിക്ക് പിഴച്ചു.. ബോൾ കറക്റ്റ് കുണ്ടിക്ക് ആണ് കൊണ്ടത്.. കുണ്ടി തിരുമ്മി ചിണുങ്ങിയ ഗോപു ചേച്ചിയെ ഞാൻ ഇളിച്ചു കാണിച്ചു.. എല്ലാവർക്കും വേഗത്തിൽ ആണ് ബോൾ എറിഞ്ഞത് എങ്കിലും ആയിഷ കുട്ടിക്ക് മാത്രം ഞാൻ വളരെ പതുക്കെ ആണ് എറിഞ്ഞു കൊടുത്തത്. എന്റെ കയ്യിലേക്ക് കറക്റ്റ് അടിച്ചു തന്ന ഒരു ബോൾ ഞാൻ മനഃപൂർവം കൈ തട്ടിയ പോലെ താഴെയും ഇട്ടു.. ഞാനത് മനഃപൂർവം ഇട്ടത്
💬 Comments
View all comments