0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.3K

ആകെ ഉള്ള രണ്ടേ രണ്ട് പാടുകൾ.. അത് ഞാനിപ്പോ ബോൾ എറിഞ്ഞു വന്ന പാടാണ്.. എനിക്ക് നല്ല വിഷമം തോന്നി.. ചേച്ചിക്ക് നല്ലോണം നൊന്തു കാണും..

'വേദന ഉണ്ടോ..?

രേഷ്മ ചേച്ചിയോട് ചോദിച്ചു

'ഹേ ഇല്ല.. പാടുണ്ട് പക്ഷെ..'

ചേച്ചി കള്ളം പറഞ്ഞത് ആണെന്ന് എനിക്ക് മനസിലായി

' സോറി...'

ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു ക്ഷമ പറഞ്ഞു.. ഞാൻ ഇത്രക്ക് വാശി കാണിക്കേണ്ടി ഇരുന്നില്ല

'അടുത്ത കളി മോൻ നിൽക്ക് ബാറ്റ് ചെയ്യാൻ.. ഞാൻ ബാക്കി തരാം..'

എന്റെ സോറി പരിഗണിക്കാതെ ശിവ എന്നെ ചൂഴ്ന്ന് നോക്കി കൊണ്ട് പറഞ്ഞു. ചേച്ചിയുടെ വാശി ജയിച്ചിട്ടും തീർന്നിട്ടില്ല.. എന്നാൽ ദേഷ്യം ഉണ്ടെന്ന് തോന്നുന്നില്ല.. ഭാഗ്യം...

'പോയി ബോൾ ചെയ്യടാ ഇച്ചീച്ചികയ്യാ...'

ഗോപിക ചേച്ചി എന്നെ കളിയാക്കി. ഇടത് കൈ കൊണ്ട് കളിക്കുന്ന കൊണ്ടാവണം അങ്ങനെ വിളിച്ചത്.. ഭാഗ്യത്തിന് ചുക്കാമണി എന്ന് വിളിച്ചില്ല എല്ലാരും ഉള്ളപ്പോൾ

'ഗോപു ചേച്ചിക്ക് ഇത് പോലെ പാട് വേണോ..?

ഞാൻ ചേച്ചിയെ കളിയാക്കി

'പോടാ ചെക്കാ.. പോയി ബോൾ എറിയെടാ..'

ഗോപിക ചേച്ചി എന്നെ തിരിച്ചു കളിയാക്കി..

അടുത്ത കളി ആരംഭിച്ചു.. തോറ്റ ടീം ബോൾ ചെയ്യണം. ഞാൻ തന്നെ ആദ്യത്തെ ഓവർ ചെയ്തു.. ഓപ്പണിങ് ശിവേച്ചി തന്നെ ആണ്.. രണ്ടാമത്തെ കളിയിൽ എന്റെ ആദ്യത്തെ ബോൾ..

മുന്നത്തെ പോലെ ആക്രമിക്കുന്ന പോലെ ഒന്നും ഞാൻ ബോൾ ചെയ്തില്ല. മര്യാദക്ക് ആണ് ചെയ്തത്. ചേച്ചിയെ ഇനി വേദനിപ്പിക്കാൻ എനിക്ക് മനസ്സ് വന്നില്ല.. പക്ഷെ വേഗത അത്യാവശ്യം ഉണ്ടായിരുന്നു. സ്റ്റമ്പ് നോക്കി ഞാൻ വെറുതെ

💬 Comments

View all comments