0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.3K

ഇത്തവണ കാലിലേക്ക് ആയിരുന്നു എന്റെ ഉന്നം.. കാലിൽ കൊണ്ട് ബോൾ ക്രീസിൽ തന്നെ കിടന്ന്.. ആ ബോൾ ഒക്കെ സ്റ്റമ്പ് നോക്കി എറിഞ്ഞിരുന്നേൽ എനിക്ക് ചേച്ചിയെ ഔട്ട്‌ ആക്കാമായിരുന്നു. പക്ഷെ എനിക്ക് ശിവയെ ക്രീസിൽ നിർത്തണം.. ബാക്കി വന്ന ബോളുകളും സ്റ്റമ്പിൽ എറിയാതെ കൃത്യമായി ചേച്ചിയുടെ കാലിൽ തന്നെ ഞാൻ എറിഞ്ഞു കൊള്ളിച്ചു.. എന്റെ ഏറു കൊണ്ട് ചേച്ചി വലഞ്ഞു എന്ന് എനിക്ക് മനസിലായി. പക്ഷെ ചേച്ചി അത് പുറത്ത് കാണിച്ചില്ല..

എന്റെ ഓവർ കഴിഞ്ഞു അടുത്ത ഓവർ ആമിന ആയിരുന്നു. ആമിയുടെ ആദ്യ പന്തിൽ തന്നെ ശിവേച്ചി മുന്നോട്ട് കേറി വന്നു ഷോട്ട് എടുത്തു. പന്ത് സിക്സ് പോയി.. അവർ ജയിച്ചു.. എനിക്ക് അതിൽ. പ്രശ്നം ഇല്ലായിരുന്നു. തോൽപ്പിക്കാൻ ആണേൽ എനിക്ക് ചേച്ചിയെ ഔട്ട്‌ ആക്കുന്ന രീതിയിൽ എറിഞ്ഞാൽ മതിയാരുന്നല്ലോ.. എന്നോടുള്ള അമർഷം മുഴുവൻ ആമി എറിഞ്ഞ പന്തിനോട് ആണ് ശിവേച്ചി കാണിച്ചത്.. സിക്സ് അടിച്ചു കഴിഞ്ഞു വിജയഭാവത്തിൽ ചേച്ചി എന്നെ ഒന്ന് നോക്കി.. ഈ കളി നിങ്ങൾ ജയിച്ചോ, അടുത്തത് ഞാൻ കാണിച്ചു തരാമെന്ന ഭാവത്തിൽ ഞാനും നിന്നു.. ജയിച്ച ടീം ശിവേച്ചിയുടെ ചുറ്റും നിന്ന് അർമാദിച്ചു.. ചേച്ചി പതിയെ ചുരിദാർ പാന്റ് മുട്ട് വരെ പൊന്തിച്ചു വച്ചു.

ചേച്ചിയുടെ കാലുകൾ അപ്പോളാണ് ഞാൻ ശരിക്കും കാണുന്നത്. സ്ഫടികം പോലെ തെളിച്ചമുള്ള കാലുകൾ. കാലിൽ എങ്ങും ഒരു ചെറു രോമം പോലുമില്ല.. മനോഹരമായ കണങ്കാലിൽ ഒരു വെള്ളി പാദസരം... പക്ഷെ അതിന് മേലെ മുട്ടിനു താഴെ ആയി രണ്ട് ചുവന്ന പാടുകൾ.. ആ കാലിൽ

💬 Comments

View all comments