Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
ബോൾ എടുക്കാൻ അടുത്തേക്ക് ചെന്ന കൂട്ടത്തിൽ മുമ്പ് ചേച്ചി എന്നെ നോക്കി ചിരിച്ച പോലൊരു ചിരി ഞാൻ ശിവേച്ചിയെ നോക്കി ചിരിച്ചു..
ചേച്ചിക്ക് വാശി കൂടി.. അത് അടുത്ത പന്തിനെ നേരിടാൻ ഉള്ള നിൽപ്പിൽ അറിയാൻ ഉണ്ടായിരുന്നു.. അടുത്ത ബോൾ പിച്ചിന്റെ നടുവിൽ കുത്തി മേലേക്ക് ഉയർന്നു. വേഗത്തിലും ഉയരത്തിലും വന്ന ബോൾ ശിവേച്ചിക്ക് ഇത്തവണയും പിടി കൊടുത്തില്ല.. ബാറ്റിൽ ഉരസാതെ ബോൾ നേരെ ശിവദയുടെ നെഞ്ചിൽ പതിച്ചു.. ആർക്കും സ്പർശിക്കാൻ ഭാഗ്യം സിദ്ധിക്കാത്ത ആ മാംസഗോളങ്ങളിൽ ഞാൻ എറിഞ്ഞ പന്ത് ചുംബിച്ചിരിക്കുന്നു.. ചുംബനം എന്നത് കുറച്ചു കാല്പനികമാണ്.. ആ ബോൾ കൊണ്ടത് ചേച്ചിക്ക് നല്ലത് പോലെ നൊന്ത് കാണണം.. പാവം...
'ഫാസ്റ്റ്...'
സ്നേഹ ചേച്ചി അപ്പീൽ വിളിച്ചു.. ഇത്രയും വേഗത്തിൽ പന്തെറിയുന്നത് ഇവിടെ നിയമവിരുദ്ധം ആണെന്ന് തോന്നുന്നു
'ഫാസ്റ്റിൽ കളിക്കാൻ അറിയില്ലേ നിങ്ങൾക്ക് ആർക്കും..?
ഞാൻ അവരെ എല്ലാം കളിയാക്കുന്ന രീതിയിൽ ചോദിച്ചു
'നീ വാചകം അടിക്കാതെ പോയി അടുത്ത ബോൾ എറിയു...'
ഒരല്പം ദേഷ്യത്തോടെ ശിവേച്ചി പറഞ്ഞു. ദേവത കോപിച്ചോ...? എനിക്ക് ചെറിയൊരു പേടി തോന്നി.. ഉള്ള സൗഹൃദം വാശി കാണിച്ചു കളയണോ..? വാശി ഉള്ള കൂട്ടത്തിൽ ആണ് ശിവേച്ചി. എന്നാലും എന്റെ ഉള്ളിലെ ആണിന്റെ വാശി പൊന്തി വന്നപ്പോൾ വിട്ടു കൊടുക്കാൻ ഞാനും തയ്യാറായില്ല.. ബോൾ എറിയാൻ തിരികെ നടക്കുമ്പോ സ്വാഭാവികം എന്നോണം ഞാൻ ആ ബോളിൽ ഒന്ന് മുത്തി.. ശിവേച്ചിയുടെ നെഞ്ചിൽ തൊട്ട പന്തല്ലേ... ആരും അത് ശ്രദ്ധിച്ചില്ല..
അടുത്ത പന്തും ശിവേച്ചിക്ക് തൊടാൻ പോലും പറ്റാത്ത വേഗതയിൽ ഞാൻ എറിഞ്ഞു.
💬 Comments
View all comments