Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
വിശ്വാസം ചേച്ചിക്ക് ഉണ്ട്.. വരട്ടെ.. എന്റെ ഓവർ വരട്ടെ.. കാണിച്ചു തരാം..
എന്നാൽ എന്റെ ഓവറിന് മുന്നേ തന്നെ അവർ കളി ജയിക്കുമെന്ന സ്‌ഥിതി ആയി. ആമിനയും വേദുവും അതേ പോലെ ആണ് ചേച്ചിക്ക് എറിഞ്ഞു കൊടുത്തത്. ആദ്യമെ ഞാൻ തന്നെ ഓവർ ചെയ്താൽ മതിയായിരുന്നു.. എന്തോ ഭാഗ്യത്തിന് കളി എന്റെ ഓവർ വരെ വന്നു. അവർക്ക് ജയിക്കാൻ നാല് റൺസ് വേണം.. ക്രീസിൽ ശിവേച്ചിയും ബോളുമായ് ഞാനും.. ഞാൻ ഒരുപാട് ഒന്നും പിന്നിലേക്ക് പോയില്ല. സ്റ്റമ്പിന് അടുത്ത് നിന്ന് തന്നെ ഓടി വന്നു കൈ കറക്കി വേഗത്തിൽ ഒറ്റയേറു.. ശിവേച്ചി കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് ബോൾ ക്രീസിൽ.. തൊട്ടു തൊട്ടില്ല എന്ന രീതിയിൽ സ്റ്റമ്പിൽ തൊടാതെ ബോൾ പിന്നിലേക്ക് പോയി. രേഷ്മ ബോൾ തൊട്ട് പോലുമില്ല.. ബോൾ നേരെ ഉരുണ്ട് വെള്ളത്തിൽ.. ഞാൻ പെട്ടന്ന് ഓടി ചെന്നു ഓലമടൽ കൊണ്ട് ബോൾ തിരിച്ചു എടുത്തു..
ബോളുമെടുത്തു തിരികെ നടക്കുമ്പോൾ ഞാൻ ശിവേച്ചിയെ ഒന്ന് പാളി നോക്കി.. എന്റെ വേഗത കണ്ട് ആശ്ചര്യം എങ്ങാനും ആ മുഖത്ത് ഉണ്ടെങ്കിലോ..? പക്ഷെ എന്നെ ഗൗനിക്കാത്തത് പോലെയാണ് ചേച്ചി നിന്നത്. അത് മനഃപൂർവം ആണ്.. അതിന്നൂടെ ചേർത്ത് കൊടുക്കാം. ഞാൻ മനസ്സിൽ ഉറപ്പിച്ചു.. ഇടത് കയ്യിൽ പന്ത് പിടിച്ചു അടുത്ത ബോൾ അതിനേക്കാൾ വേഗത്തിൽ ഞാൻ എറിഞ്ഞു.. സ്റ്റമ്പിലേക്ക് അല്ല, ശിവേച്ചിയുടെ ദേഹത്തിനിട്ട്.. ബോൾ ബാറ്റിൽ കൊള്ളിക്കാൻ നോക്കിയെങ്കിലും പന്തിന്റെ വേഗത വളരെ കൂടുതൽ ആയത് കൊണ്ട് അത് ചേച്ചിയുടെ കയ്യിൽ കൊണ്ടു.. വേദനയോടെ ചേച്ചി കൈ കുടഞ്ഞു.. അപ്പോൾ
💬 Comments
View all comments