0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.8K

മുന്നേ റംല ഇത്ത ജസ്‌നിത്തയോട് പറയുന്നത് കേട്ടതാ..'

ഞാൻ പറഞ്ഞു.

കുറച്ചു മുന്നേ അവിടേക്ക് വന്ന ജസ്‌നിത്തയെ റംല ഇത്ത ഓടിച്ചു വിടുന്നത് ഞാൻ കണ്ടിരുന്നു. അപ്പോൾ ഇത്ത പറയുന്നത് കേട്ടതാണ് ഈ കാര്യം.

'പക്ഷെ ശരിക്കും ഇത് ശരിയല്ലല്ലോ...?

ശിവേച്ചി എന്തോ ആലോചിച്ചിട്ട് പറഞ്ഞു

'എന്ത് ശരിയല്ലെന്ന്..?

ഞാൻ ചോദിച്ചു

'ഇങ്ങനെ കാണിക്കുന്നത്. പെണ്ണിന്റെ കൂടെ ആരുണ്ടേലും മാറ്റണ്ട കാര്യം ഇല്ല. ആരൊക്കെ ഉണ്ടേലും പെണ്ണിനെ കാണുമ്പോൾ ഇഷ്ടം തോന്നുന്ന ചെക്കനെ കൊണ്ടല്ലേ ശരിക്കും ആ പെണ്ണിനെ കെട്ടിക്കേണ്ടത്...?

ശിവേച്ചി ചോദിച്ചു.. ആ പറഞ്ഞതിൽ എന്തോ കാര്യം ഉണ്ടെന്ന് എനിക്ക് തോന്നി. പക്ഷെ അതിന് മറുപടി കൊടുക്കാൻ എനിക്ക് അറിയില്ലായിരുന്നു

'അങ്ങനെ ചോദിച്ചാൽ....'

ഞാൻ മറുപടി ഇല്ലാതെ ഒന്ന് കുഴഞ്ഞു

'കിങ്ങനെ ചോദിച്ചാൽ.. പോടാ ഒന്ന്..'

അതിന് മറുപടി പറയാനുള്ള പ്രായമോ പക്വതയോ എനിക്ക് ആയിട്ടില്ല എന്ന് ശിവേച്ചിക്ക് തോന്നി..

ആ സമയം അകത്തു എല്ലാവരും എഴുന്നേൽക്കുന്ന ശബ്ദം ഞങ്ങൾ കേട്ടു. ഞങ്ങൾ പടിയിൽ നിന്ന് എഴുന്നേറ്റു. ചെക്കൻ കൂട്ടർ പോകാൻ ഇറങ്ങുകയാണ്. ശിവേച്ചി പെട്ടന്ന് വീടിന്റെ പിന്നിലേക്ക് നടന്നു. വീടിന് പിന്നിൽ മറഞ്ഞു നിന്ന് ചെറുക്കനും കൂട്ടരും തിരികെ പോകുന്നത് ശിവ നോക്കി. പിന്തിരിഞ്ഞു നടക്കുന്നത് ആണേലും ചെക്കനെ അങ്ങനെ നിന്ന് കാണാൻ ശിവേച്ചിക്ക് പറ്റി..

ഈ കല്യാണം ഏകദേശം ഉറപ്പിച്ച മട്ടായിരുന്നു. രണ്ട് കൂട്ടർക്കും പരസ്പരം ബോധിച്ചു. ജാനു ചേച്ചിക്കും ചേട്ടനെ ഇഷ്ടപ്പെട്ടു. ചേട്ടന്റെ കാര്യം ചോദിക്കണ്ടല്ലോ.. ആർക്കാണ് ശില്പ ചേച്ചിയെ ഇഷ്ടം ആകാതെ ഇരിക്കുക. രതി ശില്പം അല്ലേ ചേച്ചി ശരിക്കും.

💬 Comments

View all comments