0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.8K

ഉള്ളിൽ ഒരു വിഷമത്തോടെ ഓർത്തു. എന്റെ അടുത്ത് ഇരിക്കുന്ന ശിവേച്ചിയെ ഞാൻ ഒന്നു നോക്കി. ഈ സുന്ദരിക്കോതയ്ക്ക് ഒക്കെ ആരെയാണോ ബോധിക്കുന്നത്...? ആ അജ്ഞാതനെ ഞാൻ അസൂയയോടെ ഓർത്തു..

'ദേ ആ ജനലിന്റെ അവിടെ നിന്നാൽ കാണാം..'

ചേച്ചി വിഷമിച്ചു ഇരിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു

'വേണ്ട. പിന്നെ അത് മതി അമ്മക്ക്.. ഞാൻ കണ്ടാൽ ഭൂമി ഇടിയുമോ..?

ചേച്ചി സ്വയം പിറു പിറുത്തു

' അമ്മായി ചേച്ചിയെ വഴക്ക് പറഞ്ഞതല്ല..'

'പിന്നെ എന്താ പറഞ്ഞത്..? അമ്മക്ക് എന്താ ഞാൻ അങ്ങോട്ട്‌ ചെന്നാൽ..?

ചേച്ചി കുറച്ചു ദേഷ്യത്തോടെ ചോദിച്ചു

'അത് ജാനു ചേച്ചിയെ പെണ്ണ് കാണാൻ വന്ന ചെക്കൻ അല്ലേ..? അപ്പോൾ ചേച്ചിയെ കാണുന്നത് ശരിയല്ല..'

ഞാൻ പറഞ്ഞു

'ഇതൊക്കെ എവിടുത്തെ ആചാരം ആണോ..?

ചേച്ചി പറഞ്ഞു

'ആചാരം ഒന്നുമല്ല. പെണ്ണ് കാണാൻ വരുന്ന ആൾ പെണ്ണിനെയെ ശ്രദ്ധിക്കാവൂ. വേറെ പെണ്ണുങ്ങൾ ഉണ്ടേൽ അതിന് പറ്റില്ലല്ലോ..'

ഞാൻ പറഞ്ഞു

'അങ്ങനെ ആണോ..? പോടാ...'

ശിവേച്ചി വിശ്വാസം വരാതെ ചോദിച്ചു

'അതേ. ചേച്ചി കൂടെ പോയാൽ ചേട്ടൻ ഉറപ്പായും ചേച്ചിയെ നോക്കുള്ളു. അത് ശരിയല്ലല്ലോ..'

ഞാൻ പറഞ്ഞു

'അതെന്താ ജാനു അത്രക്ക് മോശം ആണോ..?

'അല്ല. ചേച്ചി അത്ര സുന്ദരി ആയോണ്ട് ആണ്..'

ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞു

'പോടാ...'

ചേച്ചിയുടെ മുഖം പിന്നെയും തെളിഞ്ഞു. എന്റെ കയ്യിൽ നുള്ളി കൊണ്ട് ചേച്ചി ചെറുതായ് മന്ദഹസിച്ചു..

'സത്യമാ..'

ഞാൻ പറഞ്ഞു

'ഈ കാര്യങ്ങൾ ഒക്കെ നിനക്ക് എങ്ങനാ അറിയുന്നേ...?

ശിവേച്ചി എന്നോട് ചോദിച്ചു

'അത് ഞാൻ

💬 Comments

View all comments