0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.8K

മായ ചിറ്റയും വഴക്ക് പറഞ്ഞു

'ചിറ്റേ ഞാൻ കണ്ടില്ല ചെക്കനെ. ഞാൻ അവളെ ഒരുക്കുവായിരുന്നു..'

ശിവ മായച്ചിറ്റയോട് പറഞ്ഞു

'നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ...? ഇപ്പോൾ അങ്ങോട്ട്‌ വരണ്ട..'

അനിലാമ്മായി കട്ടായം പറഞ്ഞു. അത് ശിവേച്ചിക്ക് വിഷമം ആയി..

ചേച്ചി പിണങ്ങിയത് പോലെ വന്നു അടുക്കളപടിയിൽ ചെന്നു ഇരുന്നു. ഞാനും ചേച്ചിയുടെ ഒപ്പം വന്നു ഇരുന്നു. തന്നെ ഒഴിവാക്കിയതിൽ ചേച്ചിക്ക് സങ്കടം ഉണ്ട്.. ഞാൻ അടുത്ത് വന്നു ഇരുന്നപ്പോൾ ചേച്ചി എന്നോട് ചെക്കനെ പറ്റി തിരക്കാൻ തുടങ്ങി

'നീ കണ്ടോ ആളെ..?

'ഞാൻ കണ്ട്...'

ഞാൻ പറഞ്ഞു

'എങ്ങനെ ഉണ്ട് കാണാൻ...?

ചേച്ചി ചോദിച്ചു

'നല്ലതാ.. നല്ല മീശ ഉണ്ട്.. ലാലേട്ടന്റെ പോലെ..'

ഞാൻ ഇല്ലാത്ത മീശ പിരിച്ചു പറഞ്ഞു

ജാനു ചേച്ചിയെ പെണ്ണ് കാണാൻ വന്ന ചേട്ടന്റെ പേര് പ്രേം എന്നാണ്. പുള്ളിക്ക് ഗൾഫിൽ ഒരു ജോലി തരമായിട്ടുണ്ട്. അതിന് മുന്നേ കല്യാണം നടത്തണം എന്നാണ് അവർക്ക്. പ്രേം ചേട്ടൻ കാണാൻ അത്യാവശ്യം സുന്ദരൻ ആണ്. നിറം ഉണ്ട്.. പൊക്കവും വണ്ണവും ഉണ്ട്. നല്ല കട്ടി മീശ ഉണ്ട്.. അതൊക്കെ കൊണ്ട് തന്നെ ജാനു ചേച്ചിക്ക് ചേരും. ചേച്ചിക്ക് ആളെ ഇഷ്ടം ആകുമെന്ന് എനിക്ക് തോന്നി. അങ്ങനെ ഒക്കെ ഉള്ളവരെ ഏത് പെണ്ണിനും ഇഷ്ടപ്പെടും..

ആ ചിന്ത എന്നെ കൊണ്ട് സ്വയം ഒന്ന് വിലയിരുത്തിപ്പിച്ചു. എനിക്ക് ആണേൽ ഈ പറയുന്ന പൊക്കമോ വണ്ണവോ നിറമോ ഒന്നും തന്നെയില്ല. മീശ എന്ന് പറയാൻ ഒരു പൂട പോലും കിളിർത്തിട്ടില്ല. എന്നെ ഒക്കെ ഒരു പെണ്ണിനും ഇഷ്ടം ആകില്ല. ഞാൻ

💬 Comments

View all comments