0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.8K

എന്നോട് അവിടെ പോയി കിടന്നിട്ട് ഇവിടെ രാവിലെ വന്നു ഒന്നാം തീയതി കയറാൻ പറഞ്ഞത്. എന്റെ രാശി എങ്ങനെ ഉണ്ടെന്ന് നോക്കാമല്ലോ. എനിക്ക് കേട്ടപ്പോൾ സന്തോഷം തോന്നി. ശിവേച്ചിയുടെ കൂടെ ഒരു രാത്രി കിട്ടുമല്ലോ. ഭാഗ്യം ഉണ്ടെങ്കിൽ ചേച്ചിയുടെ കൂടെ കിടക്കാം. ഞാൻ പെട്ടന്ന് തന്നെ ചോറുണ്ട് കൈ കഴുകി പുതപ്പും എടുത്തോണ്ട് പാലയ്ക്കലേക്ക് നടന്നു.

അവിടെയും എല്ലാവരും ചോർ ഉണ്ട് കഴിഞ്ഞിരുന്നു. അനിലാമ്മായിയും മാമനും കിടന്നു. ശിവേച്ചി ടിവിയുടെ മുന്നിൽ ഉണ്ട്. ജാനു ചേച്ചി മുറിയിൽ ആണ്. കുറച്ചു നേരം ഞങ്ങൾ രണ്ട് പേരും ഇരുന്നു ടിവി കണ്ട്. ചേച്ചിയുടെ കൂടെ കിടക്കാൻ പറ്റണേ എന്ന് ഞാൻ ഉള്ളിൽ പ്രാർഥിച്ചു. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോ ചേച്ചി എന്നോട് ഉറങ്ങുന്നില്ലേ എന്ന് ചോദിച്ചു

'നിനക്ക് ഉറക്കം വരുന്നില്ലേ..? പോയി കിടന്നു ഉറങ്ങിക്കോ..'

ചേച്ചി പറഞ്ഞു

'ചേച്ചിയോ...?

ഞാൻ ചോദിച്ചു

'ആ എനിക്ക് കുറച്ചു കഴിഞ്ഞേ ഉറക്കം വരൂ.. നീ അവളുടെ കൂടെ ചെന്നു കിടന്നോ..'

ശില്പ ചേച്ചിയുടെ കൂടെ കിടന്നോളാൻ ശിവേച്ചി പറഞ്ഞു

'നീ വാടാ.. ഞാൻ ഉറങ്ങാൻ പോവാ..'

മുറിയിൽ നിന്നും ഹോളിലേക്ക് വന്നു ജാനു ചേച്ചി എന്നെ കിടക്കാൻ വിളിച്ചു

'ചെല്ല്.. പോയി കിടക്ക്.. എന്റെ കൂടെ കിടന്നാൽ ഞാൻ രാത്രി ചിലപ്പോ ചവിട്ടും..'

ശിവേച്ചി എന്നെ ഉന്തി തള്ളി എഴുന്നേൽപ്പിച്ചു വിട്ടു.

എനിക്ക് ഒരു നിരാശ തോന്നി. ശിവേച്ചിയുടെ ഒപ്പം ആണ് ഞാൻ കിടക്കാമെന്ന് പ്രതീക്ഷിച്ചത്. ആ പ്രതീക്ഷ വ്യഥാവിൽ ആയി. ഞാൻ നേരെ ജാനു ചേച്ചിയുടെ മുറിയിലേക്ക് പോയി. ചേച്ചി

💬 Comments

View all comments