0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.9K

തീയതി കയറ്റം നന്നായിരുന്നു. എന്റെ വീട്ടിലും മായ ചിറ്റയുടെ വീട്ടിലും എന്റെ രാശി നല്ലതാണെന്നു അഭിപ്രായം വന്നു. അത് കൊണ്ട് ഞാൻ തന്നെ ആകും മിക്കവാറും എല്ലാ മലയാള മാസവും ഇനി ഇവിടെ കയറുന്നത്.. ദിവസങ്ങൾ പെട്ടന്ന് അങ്ങനെ കടന്നു പോയി.. അങ്ങനെ സ്കൂൾ എല്ലാം തുറക്കാൻ തുടങ്ങി. എനിക്ക് ക്ലാസ്സ്‌ തുടങ്ങാൻ ആയിട്ടില്ലായിരുന്നു. ഞാനും രേഷ്മയും പത്തു കഴിഞ്ഞു നിൽക്കുന്നത് കൊണ്ട് ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞേ ക്ലാസ്സ്‌ തുടങ്ങൂ. ബാക്കി എല്ലാവരും സ്‌കൂളിലും കോളേജിലും ആയി പോകാൻ തുടങ്ങി. വേദുവും മീതുവും കോളേജ് അഡ്മിഷൻ ആകാത്തത് കൊണ്ട് അവർക്കും ക്ലാസ്സ്‌ ഒന്നും തുടങ്ങിയിരുന്നില്ല..

എനിക്ക് അഡ്മിഷൻ എടുത്ത സ്കൂൾ ഞാൻ ഇവിടെ വന്നു ബസ് ഇറങ്ങിയ കവലയിൽ നിന്ന് കുറച്ചു മാറി ആണ്.. ചേച്ചിമാർ എല്ലാം അവിടെ തന്നെ ആണ് പഠിച്ചത്. നല്ലത് പോലെ കുട്ടികൾ ഉള്ള വലിയൊരു സ്കൂൾ ആണ്. അമ്മയുടെയും സ്നേഹ ചേച്ചിയുടെയും കൂടെ ആദ്യമായ് സ്‌കൂളിലേക്ക് അഡ്മിഷന്റെ കാര്യത്തിന് വേണ്ടി ചെന്നപ്പോ സ്‌കൂളും പരിസരവും എല്ലാം ഞാൻ നന്നായി വീക്ഷിച്ചു. രണ്ട് കൊല്ലം ഇനി പഠിക്കേണ്ട സ്കൂൾ അല്ലേ..

ഹൈ സ്കൂളിൽ നിന്ന് കുറച്ചു മാറി മുകളിൽ ആയാണ് ഞങ്ങളുടെ സ്കൂൾ. രണ്ടിനും ഇടയിൽ മതിലും ഉണ്ട്. താഴെ ആണ് ഗോകുൽ ഒക്കെ പഠിക്കുന്ന സ്കൂൾ. ഞങ്ങളുടെ സ്‌കൂളിന് കുറച്ചു കൂടി വലുപ്പവും പ്രൌഡിയുംഒക്കെ ഉള്ളത് പോലെ എനിക്ക് തോന്നി. പക്ഷെ അത്യാവശ്യം പഴക്കവും ഉണ്ട്. ചില ക്ലാസ് ഒക്കെ ഇടിയാറായ പോലെയാണ്. മൂത്രം ഒഴിക്കാൻ എന്ന പേരിൽ സ്കൂൾ മുഴുവൻ

💬 Comments

View all comments