0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.9K

ഞാൻ ഒന്ന് ചുറ്റിക്കണ്ടു..

എന്റെ ഒപ്പം തന്നെ രേഷ്മയും അമ്മയും വന്നിരുന്നു. അവളും ഇവിടെ ആണ് പഠിക്കാൻ പോകുന്നത്. ഞാൻ സയൻസ് ആണ് എടുത്തത്. അവൾക്ക് ഹ്യുമാനിറ്റിസ് ആണ് കിട്ടിയത്. മാർക്ക്‌ ഉണ്ടായിരുന്നു എങ്കിലും രണ്ട് വർഷം കളഞ്ഞത് എന്തിനാണ് എന്ന് പ്രിൻസിപ്പൽ അമ്മയോട് ചോദിച്ചു. അമ്മ അതിന് എന്ത് മറുപടി ആണ് കൊടുത്തത് എന്ന് എനിക്ക് തിരിഞ്ഞില്ല. എന്റെ ശ്രദ്ധ ഓഫിസിൽ വച്ചിരുന്ന ട്രോഫികളിൽ ഒക്കെ ആയിരുന്നു.. അഡ്മിഷന്റെ കാര്യങ്ങൾ എല്ലാം ശരിയാക്കിയതിന് ശേഷം ഞങ്ങൾ സ്കൂളിൽ നിന്ന് തിരിച്ചു പോന്നു..

പഠിക്കുന്ന കാര്യത്തിൽ എനിക്ക് മടി ഒന്നുമില്ല എങ്കിലും രണ്ട് കൊല്ലം എല്ലാം ഉപേക്ഷിച്ചു നടന്നത് കൊണ്ട് പിന്നെയും പഠിത്തത്തിലേക്ക് തിരിയാൻ ഒരു വിഷമം ഉണ്ടായിരുന്നു. തന്നെ ഉള്ള ജീവിതത്തിൽ ഞാൻ ഒരു പുരുഷൻ ആയെന്നൊക്കെ എനിക്ക് തോന്നി തുടങ്ങിയത് ആയിരുന്നു. ഇവിടേക്ക് വന്നതിൽ പിന്നെ ഞാൻ പിന്നെയും കുട്ടി ആയത് പോലെ എനിക്ക് തോന്നി. ആ തോന്നൽ ഒരു ബുദ്ധിമുട്ട് ആണെങ്കിലും അത് കൊണ്ട് വേറെ കുറേ പ്രയോജനങ്ങൾ ഉള്ളത് കൊണ്ട് അത് ഞാൻ തത്കാലം സഹിച്ചു..

പഠിക്കാൻ ഉള്ള പുസ്തകങ്ങൾ ഒക്കെ എനിക്ക് നേരത്തെ തന്നെ കിട്ടിയിരുന്നു. വേദു അവളുടെ പഴയ പുസ്തകം ഒക്കെ എനിക്ക് തന്നു. അത് കൊണ്ട് പുതിയത് വാങ്ങേണ്ട കാര്യമില്ല. മീതുവിന്റെ മായ ചിറ്റ രേഷ്മക്ക് കൊടുത്തു. പുസ്തകം ആദ്യമായ് കണ്ടപ്പോൾ പഠിക്കാൻ എനിക്ക് ഒരു ആഗ്രഹം ഒക്കെ തോന്നി. അത് തുറന്നു മറിച്ചു നോക്കിയപ്പോ എനിക്ക് ഒന്നും മനസിലായില്ല എന്നതാണ് സത്യം. പണ്ട് പഠിച്ചതൊക്കെ ഞാൻ

💬 Comments

View all comments