Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
അപ്പാടെ മറന്നു എന്നെനിക്ക് തോന്നി. എന്റെ ബുദ്ധിശക്തി ക്ഷയിച്ചോ എന്നൊക്കെ എനിക്ക് സംശയങ്ങൾ തോന്നാൻ തുടങ്ങി..
സ്കൂൾ തുറന്നതോടെ പിച്ചിക്കാവിലെ കളികൾ എല്ലാം പതിയെ നിന്നു. ആകെ ഞാനും രേഷ്മയും വേദുവും കാണും സ്കൂൾ ഇല്ലാതെ. ഞങ്ങൾ എന്ത് കളിക്കാൻ ആണ്. വഴിയിലേക്ക് ഇറങ്ങിയാൽ ഗ്രൗണ്ടിലും കളി ഉണ്ടാവില്ല. സ്കൂൾ തുറന്നാൽ പിന്നെ അവധി ദിവസങ്ങളിൽ മാത്രമേ പലപ്പോഴും കളി ഉണ്ടാവുള്ളു. അത് കൊണ്ട് അവധി ദിവസങ്ങളിൽ ഞാൻ പലപ്പോഴും ഗ്രൗണ്ടിൽ ഉണ്ടാകും. വല്ലപ്പോഴും അല്ലേ കളിക്കാൻ പറ്റുള്ളൂ..
കളി കഴിഞ്ഞു ചേട്ടന്മാർ ചിലരൊക്കെ ഗ്രൗണ്ടിന് മൂലയ്ക്കുള്ള മുളങ്കാട്ടിൽ പോയി ഇരിക്കാറുണ്ട്. ചെറിയ രീതിയിൽ വെള്ളമടിയും ബീഡി വലിയും ഒക്കെ ആണ് അവിടെ ഇരുന്നു പരുപാടി. പിള്ളേരെ ഒന്നും അവിടേക്ക് അടുപ്പിക്കില്ല. കളി കഴിഞ്ഞാൽ പറഞ്ഞു വീട്ടിൽ വിടും. എന്നിട്ട് ഇവർ ഇരുന്നു കൂടും.. കണ്ണൻ ചേട്ടൻ ഉണ്ടേൽ എന്നെയും അവിടെ നിർത്തില്ല, പറഞ്ഞു വിടും. കണ്ണൻ ചേട്ടൻ ഇല്ലാത്തപ്പോൾ ഞാൻ അവിടെ നിക്കാറുണ്ട്. ശരത്തും ശ്യാമും എന്നെ അങ്ങനെ ഓടിച്ചു വിടാറില്ല.. അവരുടെ കൂടെ അവിടെ വെറുതെ നിൽക്കുക ആണെങ്കിലും എനിക്ക് ഒരു വിലയാണ്. കുറച്ചു മുതിർന്നത് കൊണ്ടാണല്ലോ എന്നെ അവർ അവിടെ നിൽക്കാൻ അനുവദിച്ചത് എന്നെനിക്ക് തോന്നും. ഞാൻ ഒരു കുട്ടിയല്ല എന്ന് ഇവിടെ വന്നിട്ട് എനിക്ക് തോന്നുന്ന ചുരുക്കം ചില നിമിഷങ്ങൾ ആണ് ഇതൊക്കെ..
അവരുടെ കൂടെ നിൽക്കുന്നത് മറ്റൊരു കാര്യത്തിന് കൂടിയാണ്. ശരത്തും ശ്യാമും മഹാ കഴപ്പന്മാർ ആണ്. നാട്ടിലെ പെണ്ണുങ്ങളെ കുറിച്ചൊക്കെ അവരാതം പറയുന്നതിൽ മുഖ്യർ. ഈ അവരാതം പറച്ചിൽ
💬 Comments
View all comments