0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 100K

തോന്നിയിരുന്നു.. എന്റെ നാട്ടിലെ പ്രശ്നക്കാർ ഒക്കെ രണ്ടെണ്ണം അകത്തു ചെല്ലുമ്പോ ഉള്ള കുഴപ്പക്കാർ മാത്രം ആയിരുന്നു. ശരിക്കും ഒരു റൗഡിയെ ഞാൻ ഇപ്പോളാണ് ആദ്യം കാണുന്നത്.. ഞാൻ അവിടെ നിന്നത് അയാൾ ശ്രദ്ധിച്ചോ എന്ന് തന്നെ സംശയം ആണ്..

'എടാ ആരെ കൊന്നിട്ട് ആയാലും നാളെ കൊണ്ട് പൈസ കൊടുക്കണേ.. ഇല്ലേലു നാളെ അയാൾ എന്നെ തപ്പി വരും..'

ശ്യാം ചേട്ടൻ ശരത്തിനോട് പറഞ്ഞു

'എവിടുന്ന് എടുത്തിട്ട് കൊടുക്കും എന്നാ...'

ശരത് ചേട്ടൻ മുഖത്തെ വിയർപ്പ് തുടച്ചു പറഞ്ഞു

'എന്നാലും അയാളുടെ മോളെ കുറേ ഊക്കിയത് അല്ലേ നീ.. അതിന്റെ നന്ദി ഇല്ലാതെ പോയല്ലോ അയാൾക്ക്..'

ശ്യാം ശരത് ചേട്ടനെ കളിയാക്കി പറഞ്ഞു

'അതെങ്ങാനും അയാൾ അറിഞ്ഞാൽ എന്നെ വെട്ടി കണ്ടിച്ചു ഈ തോട്ടിൽ ഇട്ടേനെ..'

ശരത് ചേട്ടൻ പറഞ്ഞു..

ഈ തമ്പിയുടെ മോളുമായ് ശരത് ചേട്ടന് പണ്ട് പ്രേമമോ എന്തോ ഉണ്ടായിരുന്നു. അതാണ് ഇവർ പറഞ്ഞത്..

എന്തായാലും ഈ വിഷയം ഉണ്ടായത് കൊണ്ട് ഞാൻ അവിടെ അധികം നേരം നിന്നില്ല. നേരെ വീട്ടിലേക്ക് വിട്ടു. അവിടെയും ആരോടും ഇത് പറഞ്ഞില്ല. പിറ്റേന്ന് ഗ്രൗണ്ടിൽ വന്നപ്പോൾ സച്ചുവിനോട് മാത്രം ഇത് പറഞ്ഞു. അവനാണ് അപ്പോൾ പലിശ തമ്പിയുടെ പഴയ കുറേ പോക്കിരിത്തരങ്ങൾ എന്നോട് പറഞ്ഞത്. അതൊക്കെ കേട്ടത് കൊണ്ടും ശരത് ചേട്ടനൊക്കെ അയാളുടെ മുന്നിൽ വിറച്ചു നിൽക്കുന്നത് കണ്ടത് കൊണ്ടും എന്റെ ഉള്ളിൽ പലിശ തമ്പിയോട് ചെറിയൊരു ഭയം വളർന്നു.. രാവിലെ ശരത് ചേട്ടൻ പൈസ ഒപ്പിച്ചു കൊണ്ട് കൊടുത്തു കാണുമോ എന്തോ..? അത് ആലോചിച്ചപ്പോ എനിക്ക്

💬 Comments

View all comments