0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.9K

പറഞ്ഞു

'മുതൽ അവിടെ ഇരിക്കട്ടെ.. പലിശ എനിക്ക് ഇപ്പോൾ കിട്ടണം..'

അയാൾ നിർബന്ധം പോലെ പറഞ്ഞു

'ഞാൻ തരാം.. വൈകിട്ട് ചേട്ടന്റെ വീട്ടിൽ കൊണ്ട് വന്നു തരാം പലിശ..'

ശരത് ചേട്ടൻ പറഞ്ഞു

'നിന്റെ വേല ഒന്നും എന്റെ അടുത്ത് വേണ്ട മോനെ ശരത്തെ.. കാശ് കിട്ടാതെ നിന്നേ ഇവിടുന്ന് ഞാൻ വിടില്ല..'

അയാൾ പിന്നെയും വാശി പിടിച്ചു. ഒടുവിൽ ശരത് ചേട്ടന്റെ കുറേ കെഞ്ചലും ശ്യാം ചേട്ടന്റെ ഉറപ്പ് കൂടി ആയതോടെ അയാൾ ഒന്ന് അയഞ്ഞു

'നാളെ രാവിലെ എനിക്ക് പലിശ ഒരു പൈസ കുറയാതെ വീട്ടിൽ കിട്ടണം.. ഇല്ലേൽ ശ്യാമേ ഞാൻ നിന്റെ വീട്ടിൽ വരും..'

ബൈക്കിൽ കയറി പോകുന്നതിന് മുമ്പ് അയാൾ ഒന്ന് കൂടി ഓർമപ്പെടുത്തി

'വാക്കാണ് മാറില്ല..'

ശരത് ഉറപ്പ് കൊടുത്തു..

അയാൾ ബൈക്ക് എടുത്തു തിരിച്ചു പോയിട്ടും ശരത് ചേട്ടന്റെ മുഖത്തെ പരിഭ്രമം മാറിയിരുന്നില്ല. നാളെ രാവിലെ പൈസ ഒപ്പിക്കേണ്ടത് കൂടി ഓർത്താവണം ചേട്ടൻ ആകെ വിയർത്തു പോയി. ചേട്ടനെ ഇപ്പോൾ വന്നു തെറി വിളിച്ചു ബൈക്കിൽ പോയ ആളാണ് തമ്പി. പലിശ തമ്പി എന്ന് എല്ലാവരും വിളിക്കും. പണ്ട് ഇവിടുത്തെ വലിയൊരു ചട്ടമ്പി ആയിരുന്നു അത്രേ. ഇപ്പോൾ അതൊക്കെ കുറച്ചു പണം പലിശക്ക് കൊടുപ്പാണ്. പൈസ കിട്ടാൻ താമസിച്ചാൽ അയാൾ പിന്നെയും പഴയ പോലെ ചട്ടമ്പി ആകും. ഇയാളോട് പേടിയില്ലാത്ത ആരും നാട്ടിൽ ഇല്ല എന്നതാണ് സത്യം.. ബൈക്കിൽ ഉള്ള ആ വരവും ചാടി ഇറങ്ങി ഉള്ള തെറിയും കൊമ്പൻ മീശയും ഒക്കെ കണ്ടപ്പോൾ എനിക്ക് തന്നെ പേടി

💬 Comments

View all comments