Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
ഒന്ന് ചേച്ചി പൊന്ന് പോലെ സൂക്ഷിക്കുന്ന ബ്രിട്ടനിക്ക ബാറ്റും.. ഗ്രൗണ്ടിൽ കളിക്കാൻ പോകുമ്പോ ഒരിക്കൽ അതെടുക്കണം എന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു..
എല്ലാ നാട്ടിലെ ഗ്രൗണ്ട് പോലെ പിച്ചിക്കാവിലും icc യിൽ ഇല്ലാത്ത നിയമങ്ങൾ ഒക്കെ ഉണ്ടായിരുന്നു. ഫസ്റ്റ് ബോളിന് മുമ്പ് ട്രയൽ ഉണ്ട്. ആ ബോളിൽ ഔട്ട് ഉണ്ടാവില്ല. സ്റ്റമ്പ് കവർ ചെയ്തു നിൽക്കാൻ പാടില്ല. പിന്നിലേക്ക് റൺസ് ഇല്ല. കാരണം കുറച്ചു മാറി ആറാണ്.. ബോൾ പോയാൽ കിട്ടാൻ കുറച്ചു പാടാണ്.. ബാക്കി മൂന്ന് വശത്തേക്കും റൺസ് ഉണ്ട്.. മരത്തിൽ ഇടിച്ചു ബോൾ പിടിച്ചാലും ഔട്ട് ആണ്. മരത്തിൽ തങ്ങി ഡെഡ് ബോൾ ആയി പോയ ബോൾ നിലത്തു വീഴാതെ എടുത്താലും ഔട്ട് ആണ്.. അങ്ങനെ കുറെയേറെ കണ്ടം ലീഗ് നിയമങ്ങൾ.. ജാനു ചേച്ചിയും ജസ്നിത്തയും അല്ലാതെ ബാക്കി എല്ലാവരും കളിക്കാൻ കാണും.. മീതു അവളുടെ മൂഡ് പോലെ ഇരിക്കും. ചിലപ്പോൾ വരും ചിലപ്പോ വരില്ല.. വന്നാൽ ശിവേച്ചി ആയി അടി ഒരെണ്ണം ഉറപ്പായിരിക്കും..
ഞാൻ വരുന്നത് വരെ ഇവിടുത്തെ സ്റ്റാർ പ്ലേയർ ശിവേച്ചി ആയിരുന്നു. ബാറ്റിംഗ് ബോളിംഗ് ഫീൽഡിങ് അങ്ങനെ എല്ലാത്തിലും പുലി.. ചേച്ചിയുടെ ടീം ആയിരിക്കും മിക്കപ്പോഴും ജയിക്കുക. അങ്ങനെ ഇരിക്കുമ്പോ ആണ് ചേച്ചിക്ക് പറ്റിയ ഒരു എതിരാളി ആയി ഞാൻ ഇവിടേക്ക് വന്നു ചേരുന്നത്. മുടി ഒക്കെ കെട്ടി ഒതുക്കി വച്ചു കയ്യിലെ കുപ്പിവളകൾ എല്ലാം ഊരി മാറ്റി വലിയ തയ്യാറെടുപ്പോടെ ആണ് ശിവേച്ചി കളിക്കാൻ വരുന്നത്. തലയിൽ ഒരു തൊപ്പിയും ഉണ്ട്.. ടീം ഇടുന്നത് എണ്ണി തിരിച്ചു ആണേലും
💬 Comments
View all comments