0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.1K

ടീം ബാലൻസ് ആക്കാൻ അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തും.. ടോസ് ഇടാൻ കോയിൻ ആണ് ചേച്ചി എപ്പോളും ഉപയോഗിക്കുന്നത്. ആദ്യ കളിയിൽ ടോസ് നേടിയ ഞങ്ങൾ ബാറ്റിംഗ് തിരഞ്ഞെടുത്തു..

എന്റെ ടീമിൽ ഞാൻ അല്ലാതെ വേദുവും ആമിയും ഗോകുലും ഉണ്ടായിരുന്നു. ശിവേച്ചിയുടെ ടീമിൽ സ്നേഹേച്ചിയും ആയിഷ മോളും ഗോപിക ചേച്ചിയും. രേഷ്മ കോമൺ ആണ്. രണ്ട് ടീമിലും ബാറ്റ് ചെയ്യാൻ അവസരം ഉണ്ട്. ബോളിംഗ് ഇല്ല.. ടീം ഇങ്ങനെ ആണ്. പിന്നെ പാർട്ണർഷിപ്പ് ഇല്ല. ഒരാൾ ഒറ്റയ്ക്ക് ആണ് ബാറ്റ് ചെയ്യേണ്ടത്.. സ്വന്തം ടീമിലെ ആൾ തന്നെ കീപ്പും ചെയ്യണം. ഞങ്ങളുടെ ടീം ബാറ്റ് ചെയ്യുമ്പോൾ ഞാൻ ആണ് കീപ് ചെയ്തത്. ബോൾ പിന്നിലേക്ക് അധികം ഉരുണ്ട് പോയാൽ ആറ്റിൽ പോകും. അത് പോകാതെ ഞാൻ ശ്രദ്ധിച്ചു.. എന്റെ ടീം തല്ലിപ്പൊളി ടീം ആയിരുന്നു എന്ന് എനിക്ക് കളിച്ചു തുടങ്ങിയപ്പോൾ ആണ് മനസിലായത്. ഒരു ഫോർ അടിക്കാൻ പോലും ഇവളുമാർക്ക് അറിഞ്ഞൂടാ.. ശിവേച്ചി ഞാൻ കരുതിയതിലും നന്നായി പന്തെറിയുന്നുണ്ട്.. എന്റെ ടീം പാഴുകൾ എങ്ങെനെയോ സിങ്കിൾ ഒക്കെ ഇട്ട് ഒരുവിധം റൺസ് അവർ എത്തിച്ചു. പിന്നെയും ഭേദം രേഷ്മ ആയിരുന്നു.. അവൾ കൂടി ഔട്ട്‌ ആയി കഴിഞ്ഞു അവസാന ബാറ്റ്സ്മാൻ ആയി ഞാൻ ക്രീസിൽ എത്തി..

ഗ്രൗണ്ടിന് നടുവിൽ വന്നു ബാറ്റ് കുത്തിയും ക്രീസ് ഒന്ന് കൂടി വരച്ചും വലിയ കളിക്കാരനെ പോലെ ഞാൻ പെരുമാറി. അപ്പുറെ വശത്ത് അതിന്റെ അപ്പുറത്തെ ഷോ ആയിരുന്നു. ബോൾ എടുത്തു തുടയിൽ ഉരസി ശിവേച്ചി അക്തറിനെ പോലെ

💬 Comments

View all comments