0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 79.8K

ആമി ചോദിച്ചു

'ആയിക്കോട്ടെ.. നീ പേര് പറഞ്ഞു താ..'

ഞാൻ പറഞ്ഞു

'ആൻമേരി....'

ആമിന പറഞ്ഞു

'ആൻമേരിയോ..? പല്ലിൽ കമ്പി ഇട്ട ആൻമേരി ആണോ..?

അവളുടെ പേര് അലനോട് പറഞ്ഞപ്പോ അവൻ തിരിച്ചു ചോദിച്ചു

'അതേ.. അവളെ നിനക്ക് എങ്ങനെ അറിയാം..?

ഞാൻ ചോദിച്ചു

'അവളെ എനിക്ക് അറിയാം.. ഞങ്ങളുടെ സൺ‌ഡേ സ്കൂളിൽ ആയിരുന്നു അവൾ.. നമ്മുടെ സ്‌കൂളിന് അപ്പുറെ തുണിക്കട നടത്തുന്നത് അവളുടെ അപ്പനാണ്..'

അലൻ പറഞ്ഞു..

ഓഹോ അങ്ങനെ ആണ് ഇവന് ആൻമേരിയെ പരിചയം.. പൊന്മല ജംഗഷൻ തന്നെ ഇരിക്കുന്ന ജോണി ചേട്ടന്റെ തുണിക്കട ആണ് അലൻ പറഞ്ഞത്. അങ്ങേരുടെ മോൾ ആണല്ലേ ആൻമേരി..

'അവൾക്ക് ലൈൻ ഉണ്ടോ..?

ഞാൻ അവനോട് ചോദിച്ചു

'ഇല്ല എന്നാണ് തോന്നുന്നേ.. നിനക്ക് എങ്ങനെ അവളെ അറിയാം...?

അലൻ ചോദിച്ചു

ഞാൻ ആൻമേരിയെ എന്നും റോഡിൽ വച്ചു കാണുന്ന കാര്യം അവനോട് പറഞ്ഞു.. വെറുതെ കാണും എന്നല്ലാതെ ഇഷ്ടം ആണെന്ന രീതിയിൽ ഒന്നും ഞാൻ ആ കൊച്ചിനോട് പെരുമാറിയില്ല.. ഞാൻ പേര് ചോദിച്ച കാര്യം അവളോട് പറയരുത് എന്ന് ആമിയോട് ഞാൻ പറഞ്ഞിരുന്നു..

അതിനിടയിൽ അലൻ വെറുതെ പറഞ്ഞ കാര്യം അനഘ സീരിയസ് ആയി എടുത്തു എന്ന് എനിക്ക് തോന്നി. പിന്നെ കാണുമ്പോൾ ഒക്കെ ആ പെണ്ണ് എന്നെ നോക്കി ചെറുതായ് ചിരിക്കുമായിരുന്നു. ക്ലാസ്സ്‌ നടക്കുമ്പോ ഒക്കെ അവൾ എന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. എന്റെ തോന്നൽ ശരിയായിരുന്നു എന്ന് അലൻ തന്നെ പറഞ്ഞു.. എന്തായാലും ഞാൻ അവളെ അധികം ഗൗനിച്ചില്ല..

സ്കൂൾ തുറന്നു രണ്ടാഴ്ച കഴിഞ്ഞു

💬 Comments

View all comments