Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
ജോലി ആദ്യമേ എന്റെ ചേച്ചി കേറി പിടിച്ചു
'അല്ല ഞാൻ..'
കല്ലു ചേച്ചി അതിനെ വെട്ടി പറഞ്ഞു
'അവളല്ലേ ആദ്യം പറഞ്ഞത്..'
ശിവേച്ചി കല്ലുവിനോട് പറഞ്ഞു. മൈലാഞ്ചി ഇടാൻ ഉള്ള പണി സ്നേഹേച്ചിക്ക് തന്നെ കിട്ടി
ബാക്കി എല്ലാവർക്കും മൈലാഞ്ചി ഇട്ടു കൊടുക്കുന്നത് ശിവേച്ചി ആണ്. ചേച്ചി ആണ് ഇവിടെ ഏറ്റവും നന്നായി മൈലാഞ്ചി ഇടുന്നത്. ജാനു ചേച്ചിക്കും ശിവേച്ചി തന്നെ ആണ് മൈലാഞ്ചി ഇടുന്നത്. എല്ലാവരും അവരവർക്ക് ഇടാനുള്ള പണി ആദ്യമേ ശിവേച്ചിയെ ഏൽപ്പിച്ചു..
'ചേച്ചി എനിക്കൂടെ..'
ഞാനും പറഞ്ഞു
'നിനക്ക് എന്തിനാടാ ബുദ്ധൂസേ മൈലാഞ്ചി.. നീ എന്താ പെണ്ണ് ആണോ..?
ശിവേച്ചി എന്നെ കളിയാക്കി ചോദിച്ചു
'പെണ്ണുങ്ങൾക്ക് മാത്രേ ഇടാൻ പറ്റുള്ളൂ..?
ഞാൻ തിരിച്ചു ചോദിച്ചു
'ആ ഉള്ളു..'
ചേച്ചി പറഞ്ഞു.
എന്നെ ഇവിടെ ഒരു ആൺകുട്ടി ആയി ഇടക്ക് എങ്കിലും കാണുന്നത് ശിവേച്ചി ആയിരിക്കും. ബാക്കി ആർക്കും ഞാൻ മൈലാഞ്ചി ഇട്ടാലൊന്നും യാതൊരു തോന്നലും ഉണ്ടാവില്ല..
'ജാനുവേ...'
ഞങ്ങൾ ഇരിക്കുന്ന അരകല്ലിന്റെ അടുത്തേക്ക് പതിയെ പതിയെ വന്നു മുത്തശ്ശി വിളിച്ചു
'എന്താ മുത്തശ്ശി..?
ജാനു ചേച്ചി വിളി കേട്ടു
'പോയി കുളിക്ക്.. സന്ധ്യ ആവറായി.. വിളക്ക് വക്കണം..'
ഞങ്ങളുടെ അടുത്ത് സൊറ പറഞ്ഞു ഇരുന്ന ജാനു ചേച്ചിയെ മുത്തശ്ശി നിർബന്ധിച്ചു എഴുന്നേൽപ്പിച്ചു വിട്ടു.. ചേച്ചി ഒരു തോർത്തും എടുത്തു അകത്തേക്ക് കയറി പോയി..
അവർക്കിടയിൽ ഇരിക്കുമ്പോളും എന്റെ മനസ്സ് ജാനു ചേച്ചി കുളിക്കുന്നത് ഓർത്ത് ഇരിക്കുവായിരുന്നു. എല്ലായിടവും നല്ലത് പോലെ കുളിച്ചു വൃത്തി ആക്കി വെക്കുവാ ചേച്ചി. രണ്ട് ദിവസം കഴിഞ്ഞു ആ
💬 Comments
View all comments