Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
എന്തായാലും സ്കൂളിൽ പോയെ പറ്റൂ. ഞാൻ മനസിനെ അതിനായ് പാകപ്പെടുത്തി. സ്നേഹ ചേച്ചി സ്കൂളിൽ കൊണ്ട് പൊയ്ക്കൊണ്ടിരുന്ന ബാഗ് അമ്മ സൂക്ഷിച്ചു വച്ചിരുന്നു. അതിന് കേട്പാട് ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് അത് എനിക്ക് കിട്ടി. പുതിയ പാന്റും ഒരെണ്ണം കിട്ടി. അങ്ങനെ പുതിയ സ്‌കൂളിലേക്ക് ആദ്യത്തെ ദിവസം ഞാൻ യാത്രയായി.
നടന്നു പോകാവുന്ന ദൂരം ആണ് സ്‌കൂളിലേക്ക്. രേഷ്മയുടെ കൂടെ നടന്നു ഗ്രൗണ്ട് വരെ എത്തിയപ്പോൾ എന്നെ നോക്കി സച്ചു സൈക്കിളിൽ നിൽപ്പുണ്ടായിരുന്നു. പിന്നെ അവന്റെ സൈക്കിളിന്റെ പിന്നിൽ കയറിയാണ് ഞാൻ സ്‌കൂളിലേക്ക് പോയത്. അമ്പലം കഴിഞ്ഞു കവല കഴിഞ്ഞു ഇടത്തോട്ട് കിടക്കുന്ന വഴിയിൽ കൂടി കുറച്ചു കൂടി മുന്നോട്ടു ചെന്നാൽ ഞങ്ങളുടെ സ്കൂൾ ആയി. സ്‌കൂളിന് അടുത്തേക്ക് എത്തുമ്പോ വഴിയിൽ എല്ലാം കുട്ടികളെ കാണാം..
സ്കൂൾ വരെ സച്ചു എന്റെ ഒപ്പം ഉണ്ടായിരുന്നു. പക്ഷെ അവൻ എന്റെ ക്ലാസ്സിൽ അല്ല. അവനും രേഷ്മയും ഹ്യുമാനിറ്റീസ് ആണ് കിട്ടിയത്. എനിക്ക് സയൻസും.. ഞാൻ ക്ലാസ്സിലേക്ക് കയറി. അവിടെ ആരെയും എനിക്ക് പരിചയം ഇല്ല.. കുട്ടികൾ പരസ്പരം സംസാരിക്കുകയും വിശേഷം പങ്ക് വയ്ക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. അവരൊക്കെ ഇവിടെ ഉള്ളവർ അല്ലേ. മുമ്പ് ഇതേ സ്കൂളിൽ പഠിച്ചവർ, പരിചയക്കാർ.. എനിക്ക് പക്ഷെ ഇവിടെ പരിചയക്കാർ ആരും ഇല്ലല്ലോ..
ക്ലാസ്സിൽ കയറി ഞാൻ ഇരിക്കാൻ ഒരു ബഞ്ച് തപ്പി. ആദ്യത്തെ ബെഞ്ചിൽ എല്ലാം ആൾ ആയി. ഞാൻ പിന്നിലേക്ക് നടന്നു ഒന്ന് രണ്ട് ബെഞ്ച് കഴിഞ്ഞപ്പോ ഒരു ബെഞ്ചിൽ ആൾ ഇല്ല. ഒരു പയ്യനെ ഉള്ളു. ഞാൻ അതിലേക്ക് കയറി
💬 Comments
View all comments