Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
ഇരുന്നു. അടുത്ത് ഇരുന്ന വെളുത്ത നിറമുള്ള കണ്ണട വച്ച പയ്യനെ നോക്കി ഞാൻ ഒന്ന് ചിരിച്ചു..
'നന്ദഗോപൻ..'
ഞാൻ എന്നെ പരിചയപ്പെടുത്തി
'ഓഷ്നോ...'
ആ പയ്യൻ വികൃതമായി എന്തോ പറഞ്ഞു. എനിക്ക് ആദ്യം മനസിലായില്ല.. പറഞ്ഞത് തന്നെ അവൻ പിന്നെയും ആവർത്തിച്ചു..
'ഓഷ്നോ...'
തുപ്പൽ തെറിപ്പിച്ചു അവൻ പറഞ്ഞത് എനിക്ക് ഒടുവിൽ മനസിലായി. റോഷൻ. അതാണ് അവന്റെ പേര്. അവന്റെ പറച്ചിലിൽ നിന്ന് ഒരു കാര്യം കൂടി എനിക്ക് മനസിലായി. ഇവൻ അല്പം ബുദ്ധിമാന്ദ്യം ഉള്ളൊരു ചെക്കനാണ്.. അതാവണം ഇവന്റെ കൂടെ ആരും ബെഞ്ചിൽ ഇരിക്കാഞ്ഞത്. ഞാൻ ആണേൽ വന്നു ഇരുന്നും പോയി..
എനിക്ക് പിന്നെ ഇത്തരം കുട്ടികളോട് ഇടപഴകി ശീലമുണ്ട്. എന്റെ കൂട്ടുകാരൻ അപ്പുണ്ണി കുറച്ചു മന്ദത ഉള്ള കൂട്ടത്തിൽ ആയിരുന്നു. റോഷന്റെ അത്രയും ഇല്ല എന്ന് മാത്രം. എന്നാലും ചെറുപ്പത്തിൽ തീരെ വയ്യാത്ത ഒരു കുട്ടിയെ പോലെ ആയിരുന്നു അവൻ. ഞാൻ ആയിരുന്നു സ്കൂളിൽ അവന്റെ സകല കാര്യങ്ങളും നോക്കിയിരുന്നത്. പിന്നീട് വളർന്ന് വന്നപ്പോൾ അവന് അല്പം അല്പം ആയി ബോധം ഒക്കെ വച്ചു വന്നു. ഇപ്പോൾ സംസാരത്തിൽ കൊഞ്ഞ ഉണ്ട് പഴയ പോലെ ആൾ മന്ദബുദ്ധി അല്ല. റോഷനും ചിലപ്പോ പോകെ പോകെ ശരിയാകുമായിരിക്കും.. റോഷനെ കണ്ടപ്പോ അപ്പുണ്ണിയെ ഓർമ്മ വന്നത് കൊണ്ട് അവിടെ നിന്നും മാറി ഇരിക്കാൻ എനിക്ക് തോന്നിയില്ല..
ബെല്ല് അടിച്ചപ്പോ കുട്ടികൾ എല്ലാം ക്ലാസ്സിലേക്ക് കയറി. അപ്പോൾ ഞാൻ ഇരുന്ന ബെഞ്ചിൽ ഒരാൾ കൂടി വന്നു ഇരുന്നു. എന്നേക്കാൾ പൊക്കമുള്ള ഉന്തിയ പല്ലുള്ള ഒരുവൻ. റോഷനെ പോലെ ഇവന്റെ
💬 Comments
View all comments