0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 79.8K

കഴുത്തിലും കൊന്തയുണ്ട്. ഒരു നസ്രാണി ചെക്കൻ. രണ്ട് കുരിശുകൾക്ക് ഇടയിൽ ആയി ഞാൻ ഇരുന്നു..

'പേര് എന്താടാ...?

പരിചയം ഉള്ളവരോട് സംസാരിക്കുന്ന പോലെ അവൻ എന്നോട് ചോദിച്ചു

'നന്ദഗോപൻ..'

ഞാൻ പറഞ്ഞു

'ഞാൻ അലൻ..'

ഞാൻ ചോദിക്കാതെ തന്നെ അവൻ പേര് പറഞ്ഞു.

'നിന്നേ ഞാൻ മുന്നേ കണ്ടിട്ടില്ലല്ലോ..? നീ പള്ളി സ്കൂളിൽ ആണോ പഠിച്ചത്..?

അവൻ എന്നോട് ചോദിച്ചു

'അല്ല. ഞാൻ നേരത്തെ വേറെ സ്‌ഥലത്തു നിന്നാണ് പഠിച്ചത്. ഇവിടെ ആദ്യമാ..'

ഞാൻ പറഞ്ഞു. അലൻ ഉദ്ദേശിച്ച പള്ളി സ്കൂൾ ഇവിടുത്തെ പള്ളിയുടെ അടുത്ത് ഇടവക നടത്തുന്ന ഒരു സ്കൂൾ ആണ്. ഇവിടെ രണ്ട് സ്കൂൾ ആണ് ഉള്ളത്. ആ സ്കൂളിൽ കുറച്ചു കൂടി നല്ല പഠിപ്പിക്കൽ ആണ്. ഇംഗ്ലീഷ് മീഡിയം ആണ്. അവിടെ മലയാളം സംസാരിക്കാൻ പോലും പറ്റില്ല. ഇതൊക്കെ ഞാൻ ആമിനയിൽ നിന്ന് കേട്ടതാണ്. ആമി അവിടെ ആണ് പഠിക്കുന്നത്. സച്ചുവും മുമ്പ് അവിടെ ആയിരുന്നു പഠിച്ചത്. അവിടെ പഠിക്കാൻ അവന് ബുദ്ധിമുട്ട് ആയപ്പോ സ്കൂൾ മാറ്റി മലയാളം മീഡിയം ഇവിടെ ചേർത്ത്..

'എവിടാ.. വീട് എവിടാ..?

അലൻ ചോദിച്ചു

'പിച്ചിക്കാവ്.. നിന്റെയോ..?

ഞാൻ ചോദിച്ചു

'ചേട്ടൻ എന്ന് വിളിക്കണം.. ഞാൻ മൂത്തതാ കേട്ടോ..'

അലൻ പെട്ടന്ന് ഒന്ന് സ്വരം മാറ്റി.. രണ്ട് വർഷം തോറ്റത്തിന്റെ മൂപ്പ് ആയിരുന്നു അവൻ പറഞ്ഞത്.. രണ്ട് വർഷം പഠിപ്പ് മുടങ്ങിയ കഥ ഞാൻ പറഞ്ഞപ്പോ ഞങ്ങൾ ഒരേ പ്രായക്കാർ ആണെന്ന് അവന് മനസിലായി.

'ആണോ.. നിന്നേ കണ്ടാൽ പറയില്ല.. എന്റെ വീട് ഇവിടെ അടുത്താ. നമ്മുടെ

💬 Comments

View all comments