0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 79.8K

വൈകിട്ടെ ഇടുന്നുള്ളു. എല്ലാവരും മാറിയ തക്കം നോക്കി ഞാൻ ശിവേച്ചിയുടെ അടുത്ത് ചെന്നു. അവരൊക്കെ മൈലാഞ്ചി ഇടുന്നത് കണ്ടപ്പോൾ എനിക്കും ഇടാനൊരു മോഹം. അത് പെൺകുട്ടികൾ മാത്രം ഇടുന്നത് ആണെന്ന് ഒന്നും എനിക്ക് തോന്നിയില്ല. കൈ വെള്ളയിൽ അതങ്ങനെ ചുവന്നു കിടക്കുന്നത് കാണാൻ നല്ല രസമുണ്ട്.. ചേച്ചി സമ്മതിക്കില്ല എന്ന് അറിഞ്ഞും ഞാൻ ചേച്ചിയോട് അത് ഒരു വിധത്തിൽ ചോദിച്ചു

'അയ്യേ.. നിനക്ക് എന്തിനാ മൈലാഞ്ചി..?

ചേച്ചി എന്നെ നിരാശപ്പെടുത്തി

'എല്ലാരും ഇട്ടില്ലേ.. എനിക്ക് മാത്രം ഇല്ല..'

ഞാൻ പറഞ്ഞു. അവസാനം സഹികെട്ടു ചേച്ചി സമ്മതിച്ചു..

പക്ഷെ എല്ലാവരുടെയും പോലെ ഡിസൈൻ ഒന്നും എനിക്ക് ഇട്ടു തന്നില്ല. എന്റെ ഉള്ളം കയ്യിൽ ഈർക്കിലി കൊണ്ട് തൊണ്ടിയെടുത്ത മൈലാഞ്ചി ചേച്ചി വരച്ചു.. "നന്ദു.." എന്റെ പേരാണ് ചേച്ചി എഴുതിയത്. പിന്നെ ഒരു ഭംഗിക്ക് "നന്ദു അപ്ന" എന്ന് കൂടി ചേർത്തു. ഇരുണ്ട പച്ച നിറത്തിൽ എന്റെ പേര് എന്റെ കൈവെള്ളയിൽ പതിഞ്ഞു..

'ഇത്രേ ഉള്ളോ...?

ഞാൻ ചോദിച്ചു. ചേച്ചിമാർക്ക് ഒക്കെ ഒരുപാട് നേരം എടുത്തു നല്ല ഡിസൈൻ ആണ് ഇട്ടത്. എനിക്ക് പെട്ടന്ന് കഴിഞ്ഞത് പോലെ

'ഇനീം വേണോ...?

ശിവേച്ചി പുരികം ഉയർത്തി ചോദിച്ചു.. ഞാൻ തലയാട്ടിയപ്പോൾ ചേച്ചി പിന്നെയും എന്റെ കൈ വെള്ളയിൽ എന്തോ എഴുതി..

അത് അവളുടെ പേര് ആയിരുന്നു. വേറൊന്നും എഴുതാൻ മനസ്സിൽ വരാഞ്ഞത് കൊണ്ട് ചേച്ചി തമാശ പോലെ എഴുതിയതാണ്. ശിവദ എന്ന് മുഴുവൻ ആക്കിയില്ല ശിവ എന്ന് മാത്രം എഴുതി ചേർത്ത്.. ഇപ്പോൾ എന്റെ കൈയിൽ " നന്ദു അപ്ന ശിവ

💬 Comments

View all comments