0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 79.9K

ഞാൻ പറഞ്ഞു.

'രമ്യേ ഒന്ന് വേഗം ഒരുങ്ങ്.. ആ ഓട്ടോ ഇപ്പോൾ പോകും..'

അവർ അകത്തേക്ക് വിളിച്ചു പറഞ്ഞു. ഞാൻ അകത്തേക്ക് കയറി..

അവിടെ രമ്യ ചേച്ചി അലമാരയുടെ മുന്നിൽ നിന്ന് സാരി ഉടുക്കുവാണ്. കുറച്ചു മുന്നേ ജാനു ചേച്ചിയെ കണ്ടത് പോലെ സാരി ഒന്ന് തെന്നി മാറി രമ്യ ചേച്ചിയുടെ നിറഞ്ഞ മുല എനിക്ക് ബ്ലൗസ് ഉന്തി നിൽക്കുന്നത് കൊണ്ട് കാണാം. ചേച്ചി കണ്ണാടിയിൽ കൂടി ഞാൻ വരുന്നത് കണ്ടു തിരിഞ്ഞു നോക്കാതെ എന്നെ നോക്കി പുഞ്ചിരിച്ചു

'രേഷ്മ ഒക്കെ നേരത്തെ പോയോ...?

ഞാൻ ചോദിച്ചു

'അവളും അമ്മയും നേരത്തെ പോയി. കുഞ്ഞ് പോകാൻ തുടങ്ങിയപ്പോ എന്റെ ദേഹത്ത് മുള്ളി ആകമാനം. അതാ താമസിച്ചേ..'

ചേച്ചി പറഞ്ഞു

'മോളെ ഓട്ടോ ഇപ്പോൾ എടുക്കും..'

അമ്മ പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു

'അമ്മ എന്നാൽ അവനെയും കൊണ്ട് ഓട്ടോയിൽ പൊക്കോ. കുഞ്ഞിനെ വെയിൽ കൊള്ളിക്കണ്ട. ഞാൻ നന്ദു ആയി പുറകെ വന്നോളാം..'

രമ്യ ചേച്ചി വിളിച്ചു പറഞ്ഞു. അമ്മായിയമ്മ അത് കേട്ട് കുഞ്ഞിനെ എടുത്തോണ്ട് ഓട്ടോ കിടക്കുന്ന വഴിയിലേക്ക് പോയി

പാലയ്ക്കൽ നിന്നും ആളുകൾ ഒക്കെ മുഴുവൻ ആയും അമ്പലത്തിലേക്ക് പോയിരുന്നു. ഇവിടെ വീടുകളിൽ നിന്നും. ഇപ്പോൾ ഞാനും രമ്യ ചേച്ചിയും കൂടെയേ ഇനി അങ്ങോട്ട്‌ ചെല്ലാനുള്ളു..

'നീ അവരുടെ കൂടെ പോയില്ലേ..?

ചേച്ചി ചോദിച്ചു

'ഞാൻ പോയതാ. സ്നേഹ ചേച്ചി വാച്ച് എടുക്കാൻ മറന്നു. അതിന് എന്നെ പറഞ്ഞു വിട്ടതാ..'

ഞാൻ പറഞ്ഞു..പിന്നെ പതിയെ അകത്തു കട്ടിലിൽ കയറി ഇരുന്നു ചേച്ചിയെ ശരിക്കും ഒന്ന് നോക്കി..

💬 Comments

View all comments