Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
ഉള്ളവർ ആണ് ചേച്ചിയുടെ വീട്ടുകാർ. വല്ലാത്ത ഒരു അവസ്‌ഥ തന്നെ. ഒന്ന് ഓർത്തപ്പോ ഞാൻ ഇപ്പൊ നിൽക്കുന്നതും അങ്ങനെ ഒരു അവസ്‌ഥയിൽ ആണ്. എനിക്ക് വിട്ട് പോരാൻ ആരും ഉണ്ടായിരുന്നില്ല എന്നൊരു വ്യത്യാസം മാത്രം. ഞാൻ ഇവിടെ സന്തോഷം ആയിരിക്കുന്ന പോലെ ജാനു ചേച്ചിയും അവിടെ പതിയെ സന്തോഷം കണ്ടെത്തും എന്നെന്റെ മനസ്സ് പറഞ്ഞു..
ആ കരച്ചിലിന്റെ ഇടയിൽ ശിവേച്ചിയെ ഞാൻ പ്രത്യേകം നോക്കി. ശിവേച്ചി കരയുന്നുണ്ടോ..? അത് കാണാൻ എനിക്കൊരു കൗതുകം. ഞാൻ ചേച്ചിയെ തന്നെ സൂക്ഷ്മതയോടെ നോക്കി നിന്ന്. മുഖത്ത് നല്ല വിഷമം ഉണ്ട്. കണ്ണിൽ ഒരു നനവും ഉണ്ട്, പക്ഷെ കണ്ണീർ പുറത്തേക്ക് വരുന്നില്ല. എന്നാലല്ലേ കരഞ്ഞു എന്ന് പറയാൻ പറ്റൂ.. തന്റേടി ആയ ശിവദ ഒന്ന് കരഞ്ഞു കാണാൻ കിട്ടിയ അവസരം ആയിരുന്നു. പക്ഷെ നടന്നില്ല. ശിവേച്ചി എങ്ങനെയോ കടിച്ചു പിടിച്ചു നിന്നു എന്ന് എനിക്ക് തോന്നി. ശിവേച്ചിയോട് യാത്ര പറയുമ്പോ ജാനു ചേച്ചി പക്ഷെ നല്ലോണം കരഞ്ഞു.. സ്വന്തം ചേച്ചി പോയപ്പോൾ ശിവേച്ചി കരയാതെ പിടിച്ചു നിന്നെങ്കിലും മീതുവിനു അതൊരിക്കലും താങ്ങാൻ കഴിഞ്ഞില്ല. അവൾ കൊച്ചു കുട്ടികളെ പോലെ ജാനു ചേച്ചിയെ വിടാതെ കെട്ടിപിടിച്ചു കരയുന്നുണ്ടായിരുന്നു.. മീതുവിന്റെ ഇവിടുത്തെ ഏറ്റവും വലിയ കൂട്ടാണ് ഇപ്പൊ ഈ കാറിൽ കയറി പൊടി പറത്തി അകന്നു അകന്നു പോയത്...
കല്യാണം കഴിഞ്ഞു ഞങ്ങൾ തിരിച്ചു പിച്ചിക്കാവിലേക്ക് വന്നു.. രമ്യ ചേച്ചിയെ ഒതുക്കത്തിൽ ഒന്ന് കൂടി കിട്ടുമോ എന്ന് ഞാൻ ഒരു തക്കം പാർത്തു ഇരുന്നിരുന്നു. പക്ഷെ നടന്നില്ല. കുറേ ദൂരം പോവേണ്ടത് കൊണ്ട്
💬 Comments
View all comments