0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 80K

ആൻമേരി എന്നെ നോക്കി ചിരിച്ചത് എനിക്കൊരു ശുഭ പ്രതീക്ഷ ആയിരുന്നു..

പക്ഷെ സ്കൂൾ വിട്ട് തിരിച്ചു വന്നപ്പോൾ ആണ് കാര്യങ്ങൾ അങ്ങനെ ഒന്നും അല്ലെന്ന് എനിക്ക് മനസ്സിലായത്.. അവളെന്നെ വെറും ഒരു വായിനോക്കി ആയാണ് കണ്ടത്. കാര്യം ഞാൻ വായിനോക്കി എങ്കിലും അങ്ങനെ വിളിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് ഇഷ്ടം ആയില്ല. ആമി ആണ് എന്നോട് വന്നത് പറഞ്ഞത്.. നിന്റെ വീടിന്റെ അടുത്തുള്ള ചെക്കൻ ഭയങ്കര വായിനോട്ടം ആണ് ശല്യം ആണെന്നൊക്കെ ആൻമേരി ആമിനയോട് പറഞ്ഞു കൊടുത്തു. വൈകിട്ട് അതെല്ലാം അതേ പോലെ ആമി എന്നോട് വന്നു പറഞ്ഞു കേൾപ്പിച്ചു.. അത്രയും നാൾ ആൻമേരിയോട് തോന്നിയ ഒരു വികാരം പെട്ടന്ന് എനിക്ക് ഇല്ലാണ്ടായി..

പിറ്റേന്ന് സ്‌ഥിരം പോലെ വഴിയിൽ വച്ചു ആൻമേരിയേ കണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. അവൾ എന്നെ ഇടയ്ക്ക് നോക്കുന്നുണ്ട് എന്നെനിക്ക് തോന്നി. പക്ഷെ ഞാൻ ഒട്ടും ഗൗനിക്കാൻ പോയില്ല. രേഷ്മ അടുത്തുണ്ടായിരുന്നു എങ്കിൽ അവളോട് കുറച്ചു അടുപ്പം കാണിച്ചു ഇവളുടെ മുന്നിൽ പെരുമാറമായിരുന്നു. പക്ഷെ രേഷ്മ എന്നേക്കാൾ മുന്നേ സ്‌കൂളിലേക്ക് പോയി. ആ അവസരം നഷ്ടമായി എന്ന് കരുതിയപ്പോൾ ആണ് വേദുവും മീതുവും അങ്ങോട്ട്‌ വന്നത്. അവർക്ക് കോളേജിൽ പോകാൻ ബസ് ഇവിടെ ആണ് നിർത്തുന്നത്..

രേഷ്മ ഇല്ലേൽ എന്താ വേദു ഉണ്ടല്ലോ. ഞാൻ മനസ്സിൽ ഓർത്തു. ആൻമേരി കാണെ തന്നെ ഞാൻ വേദുവിനോട് വളരെ ചേർന്നു ഇടപഴകി. അവരുടെ ബസ് വരുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു. അത്രയും നേരം വേദുവിന്റെ കൈ എന്റെ കയ്യിൽ ആയിരുന്നു. ഞങ്ങൾ വളരെ

💬 Comments

View all comments