Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
കൂട്ടായത് കൊണ്ട് വേദു അതൊന്നും വേറൊരു രീതിയിൽ കണ്ടുമില്ല. ആൻമേരിയുടെ മുന്നിൽ എനിക്ക് കുറച്ചു ജാഡ കാണിക്കാനും പറ്റി.. ബസ് വന്നു വേദു കയറി പോയതും സച്ചു സൈക്കിൾ ആയി വന്നതും ഒരുമിച്ച് ആയിരുന്നു. ആൻമേരിയേ ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ അവന്റെ സൈക്കിളിന്റെ പിന്നിൽ കയറി സ്‌കൂളിലേക്ക് പോയി..
ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ആൻമേരി എന്നെ കുറിച്ച് ഇന്നും ആമിനയോട് തിരക്കി. അത് രണ്ട് ദിവസം കൂടി കഴിഞ്ഞു ആയിരുന്നു. ഞാൻ സ്‌ഥിരമായി മൈൻഡ് ചെയ്യാതെ ആയപ്പോൾ അവൾ ആമിയോട് അവനെന്താ ഇപ്പൊ നോക്കാത്തത് എന്ന് തുറന്നു ചോദിച്ചു. അവൾ അത് എന്നോട് വന്നു പറഞ്ഞു. ഒരു കൊത്താണ് കിട്ടിയത് എന്ന് എനിക്ക് തോന്നി. എന്നാലും അതിൽ പിടിച്ചു വലിക്കാൻ മനസ്സ് വന്നില്ല. എന്നെ വായിനോക്കി എന്ന് വിളിച്ചത് അല്ലേ. ഇനി അവളെ നോക്കാൻ എന്റെ പട്ടി പോകും. എനിക്ക് താല്പര്യം ഇല്ല എന്ന് തന്നെ ഞാൻ ആമിയോട് പറഞ്ഞു വിട്ടു. ആമി അത് പറഞ്ഞു കഴിഞ്ഞത് മുതൽ അവളും എന്നെ അധികം നോക്കാതെ ആയി. പിന്നെ പിന്നെ അവൾ അവിടെ നിൽക്കുന്നത് പോലും എന്നെ ബാധിക്കാതെ ആയി. പുഷ്‌പ്പിക്കേണ്ടിയിരുന്ന എന്റെ ആദ്യ പ്രണയം ആണ് അങ്ങനെ ഒരു വാശിയിൽ അകന്നു പോയത്.. പക്ഷെ അധികം താമസിയാതെ തന്നെ ഒരെണ്ണം എന്നിൽ പുഷ്പിച്ചു.. അത് ആണേൽ കോമഡിയും ആയി
അത് തുടങ്ങുന്നത് ഒരു സ്വപ്നത്തിൽ നിന്നാണ്. ജാനു ചേച്ചിയുടെ കല്യാണം കഴിഞ്ഞു രണ്ട് ആഴ്ച ഒക്കെ കഴിഞ്ഞു. ഒരു ദിവസം ഉറക്കത്തിൽ ഞാനൊരു
💬 Comments
View all comments